LiveTV

Live

Kerala

പാലക്കാടും കാസര്‍കോടും കോവിഡ് മരണം

പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) ആണ് മരിച്ചത്

പാലക്കാടും കാസര്‍കോടും കോവിഡ് മരണം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപാണ് നാട്ടിലെത്തിയത്. കൊടുവായൂരില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് ബാധിച്ചു.കഞ്ചിക്കോട് എന്‍ട്രന്‍സ് പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികക്കും കോവിഡ് സ്ഥിരീകരിച്ചു.

കാസർകോട് ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. പടക്കാട് സ്വദേശിനി നബീസ (63) ആണ് മരിച്ചത്.കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.