LiveTV

Live

Kerala

കോവിഡ് വ്യാപനം തടയാന്‍ കൊല്ലത്ത് ധാരാവി മോഡല്‍ പ്രതിരോധം

15 കുടുംബങ്ങള്‍ വീതമുളള യൂണിറ്റ് രൂപീകരിച്ചാണ് ജില്ലാഭരണകൂടം വൈറസ് ബാധ തടയുക


കോവിഡ് വ്യാപനം തടയാന്‍ കൊല്ലത്ത് ധാരാവി മോഡല്‍ പ്രതിരോധം

കോവിഡ് വ്യാപനം തടയാന്‍ കൊല്ലത്ത് ധാരാവി മോഡല്‍ പ്രതിരോധം നടപ്പാക്കും. 15 കുടുംബങ്ങള്‍ വീതമുളള യൂണിറ്റ് രൂപീകരിച്ചാണ് ജില്ലാഭരണകൂടം വൈറസ് ബാധ തടയുക. യൂണിറ്റുകള്‍ തമ്മില്‍ സമ്പര്‍ക്കം പാടില്ല. അടിയന്തര സാഹചര്യത്തില്‍ സമ്പര്‍ക്കമുണ്ടായാല്‍ യൂണിറ്റ് മേധാവി അത് രേഖപ്പെടുത്തണം. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടറുടെ ഉത്തരവ് നല്‍കി.