LiveTV

Live

Kerala

റീബില്‍ഡ് കേരളയുടെ പേരില്‍ കൃഷി വകുപ്പില്‍ പിന്‍വാതില്‍ നിയമനം

റീബില്‍ഡ് കേരളയുടെ കീഴിലുള്ള കാര്‍ഷിക പദ്ധതികളുടെ മേല്‍നോട്ടത്തിന് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി

റീബില്‍ഡ് കേരളയുടെ പേരില്‍ കൃഷി വകുപ്പില്‍ പിന്‍വാതില്‍ നിയമനം

റീബില്‍ഡ് കേരളയുടെ പേരില്‍ കൃഷി വകുപ്പില്‍ പിന്‍വാതില്‍ നിയമനം. റീബില്‍ഡ് കേരളയുടെ കീഴിലുള്ള കാര്‍ഷിക പദ്ധതികളുടെ മേല്‍നോട്ടത്തിന് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇവരുടെ ശമ്പളത്തിനും അലവന്‍സിനുമായി 72 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്.

കൃഷി വകുപ്പില്‍ തുടങ്ങുന്ന റീബില്‍ഡ് കേരള സെല്ലിലേക്കാണ് നിയമനങ്ങള്‍. സ്റ്റേറ്റ് കോഡിനേറ്റര്‍ & ടീം ലീഡര്‍ - മാസ ശമ്പളം 60000, അസി. കോഡിനേറ്റര്‍ ആന്‍ഡ് കണ്‍വീനര്‍ - ശമ്പളം 50000, രണ്ട് ടെക്നിക്കല്‍ ഓഫീസര്‍ - ശമ്പളം 50000 രൂ, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ - 20000 രൂപ. ഇവര്‍ക്കുള്ള അലവന്‍സുകള്‍ വേറെ. ആകെ ആറ് പേര്‍ക്ക് രണ്ട് വര്‍ഷത്തെക്കാണ് കരാര്‍ നിയമനം. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, അസി. കോര്‍ഡിനേറ്റര്‍ തസ്തികകളില്‍ കൃഷി ഡയറക്ടറേറ്റില്‍ നിന്ന് ജോയിന്‍റ് ഡയറക്ടര്‍ പദവിയില്‍ വിരമിച്ചവരെ നിയമിക്കും.

ജീവനക്കാരുടെ ശമ്പളത്തിനും ഓഫീസ് അടിസ്ഥാന സൌകര്യമൊരുക്കുന്നതിനുമായി ജൂണില്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം അനുവദിച്ചത് 71 ലക്ഷത്തി 36000 രൂപ. റീബില്‍ഡ് കേരളയുടെ ഭാഗമായി നടപ്പിലാക്കാനുദ്ദേശിക്കുന്ന 486 കോടി രൂപയുടെ പദ്ധതികളുടെ മേല്‍നോട്ടമാണ് RKI സെല്ലിന്‍റെ ദൌത്യമെന്ന് ഉത്തരവില്‍ പറയുന്നു. കാര്‍ഷിക പദ്ധതികള്‍ക്കായി ഐ എ എസ് ഉദ്യോഗസ്ഥ നേതത്വം വഹിക്കുന്ന കൃഷി ഡയറക്ടറേറ്റും ജീവനക്കാരും ഉള്ളപ്പോഴാണ് സാമ്പത്തിക പ്രതിസന്ധിക്കിടയിലും കരാര്‍ അടിസ്ഥാനത്തിലെ ഈ നിയമനങ്ങള്‍.