LiveTV

Live

Kerala

കേരളത്തിലെ പ്രവര്‍ത്തകര്‍ നിങ്ങളെ നികമ്മ, ധോഖേബാസ് എന്ന് വിളിക്കുന്ന കാലം വിദൂരമല്ല- കോണ്‍ഗ്രസിനോട് മുഹമ്മദ് റിയാസ്

ബിജെപിയുടെ ഏജന്‍റ് പണിയെടുക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിനും കൊള്ളാത്തവരെന്നും വഞ്ചകരെന്നും പ്രവര്‍ത്തകരാല്‍ അഭിസംബോധന ചെയ്യപ്പെടുന്ന കാലം വിദൂരമല്ലെന്ന് മുഹമ്മദ് റിയാസ്.

കേരളത്തിലെ പ്രവര്‍ത്തകര്‍ നിങ്ങളെ നികമ്മ, ധോഖേബാസ് എന്ന് വിളിക്കുന്ന കാലം വിദൂരമല്ല- കോണ്‍ഗ്രസിനോട് മുഹമ്മദ് റിയാസ്

ബിജെപിയുടെ ഏജന്‍റ് പണിയെടുക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിനും കൊള്ളാത്തവരെന്നും വഞ്ചകരെന്നും പ്രവര്‍ത്തകരാല്‍ അഭിസംബോധന ചെയ്യപ്പെടുന്ന കാലം വിദൂരമല്ലെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ടത് പരാമര്‍ശിച്ചാണ് റിയാസിന്‍റെ വിമര്‍ശനം.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധി, ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് യുവത്രയങ്ങളാണ് ഇന്ത്യയുടെ ഭാവി എന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ അതില്‍ രണ്ട് പേര്‍ കോണ്‍ഗ്രസ് കൂടാരം വിട്ടിരിക്കുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപി ആയതില്‍ സന്തോഷിക്കുകയല്ല, മാറാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസിനെ ആലോചിച്ച് സഹതപിക്കുക മാത്രമാണ്. സംഘപരിവാര്‍ വിരുദ്ധ പോരാട്ടം രാജ്യത്ത് ശക്തിപ്പെടുന്ന കാലത്ത്, ആ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നതിന് ആദ്യ ഉദാഹരണമല്ല ജോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും. ഇതുവരെ ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസിലെ ചില നേതാക്കളെ ഒന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും റിയാസ് ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.

മുഹമ്മദ് റിയാസിന്റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

'ഹം ജാന്‍തേ തേ കീ സച്ചിന്‍ പൈലറ്റ്

നികമ്മ ഹൈ'

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ ഇന്നലെത്തെ വാക്കുകളാണിത്. 'നികമ്മ' എന്ന ഹിന്ദി പദത്തിന്റെ അര്‍ത്ഥം ഒന്നിനും കൊള്ളാത്തവന്‍ എന്നാണ്. കഴിഞ്ഞ ദിവസം വരെ ഉപമുഖ്യമന്ത്രിയായിരുന്ന, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന പൈലറ്റിനെ ഗെഹലോത്ത് അഭിസംബോധന ചെയ്തത് ഇങ്ങനെയാണെങ്കില്‍ രാജസ്ഥാനിലെ മറ്റൊരു കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ധോഖേബാസ്'എന്നാണ്. ധോഖേബാസിന്റെ അര്‍ത്ഥം വഞ്ചകന്‍ എന്നാണ്.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ഗാന്ധി, ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് യുവത്രയങ്ങളാണ് ഇന്ത്യയുടെ ഭാവി എന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ അതില്‍ രണ്ട് പേര്‍ കോണ്‍ഗ്രസ് കൂടാരം വിട്ടിരിക്കുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപി ആയതില്‍ സന്തോഷിക്കുകയല്ല ഞങ്ങള്‍, മാറാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസിനെ ആലോചിച്ച് സഹതപിക്കുക മാത്രമാണ് ഞങ്ങള്‍.

സംഘപരിവാര്‍ വിരുദ്ധ പോരാട്ടം രാജ്യത്ത് ശക്തിപ്പെടുന്ന കാലത്ത്, ആ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നതിന് ആദ്യ ഉദാഹരണമല്ല ജോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും. ഇതുവരെ ബി.ജെ.പി.യിലേക്ക് പോയ കോണ്‍ഗ്രസിലെ ചില നേതാക്കളെ ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

1.ND തിവാരി....

കോൺഗ്രസ്സിലെ തല മുതിർന്ന നേതാവായിരുന്ന ND തിവാരി ഇന്ന് ജീവിച്ചിരിക്കുന്നില്ല. 2 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി ആയ ഏക രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹം കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന വാർത്ത ലിങ്ക് ഇതിനൊപ്പമുണ്ട്.

https://economictimes.indiatimes.com/news/politics-and-nation/veteran-congress-leader-nd-tiwari-joins-bjp/articleshow/56643111.cms

2.നജുമ ഹെപ്തുള്ള....

കോൺഗ്രസിലെ പ്രമുഖ വനിതാ നേതാവായിരുന്നു.നജുമ ഹെപ്തുള്ള. കോൺഗ്രസ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും രാജ്യസഭാ ഉപാധ്യക്ഷയും ആയിരുന്നു.

https://www.thehindu.com/2004/06/12/stories/2004061206161100.htm

3.നാരായൺ റാണെ....

മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആയിരുന്നു നാരായൺ റാണെ. മഹാരാഷ്ടയിലെ മുഖ്യമന്ത്രിയായും, റവന്യു മന്ത്രിയായും, വ്യവസായ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു.

https://economictimes.indiatimes.com/news/politics-and-nation/bjp-gets-narayan-rane-to-accept-rajya-sabha-offer/articleshow/63142560.cms

4.എസ്. എം.കൃഷ്ണ....

കർണ്ണാടകയിലെ മുഖ്യമന്ത്രിയും യുപിഎ സർക്കാരിൽ വിദേശകാര്യ വകുപ്പ് മന്ത്രിയും ആയിരുന്നു.

https://www.thehindu.com/news/national/sm-krishna-joins-bjp/article17582535.ece

5.ചൗധരി വീരേന്ദ്ര സിങ്....

അദ്ദേഹം ഹരിയാനയിലെ കോൺഗ്രസ്സ് നേതാവായിരുന്നു .നിരവധി തവണ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്നു തവണ ഹരിയാനയിൽ ക്യാബിനറ് മന്ത്രിയും ആയിട്ടുണ്ട് .അതിനു ശേഷം മൂന്നു തവണ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച പാർലമെന്റിലും എത്തി.പിന്നീട് ബിജെപി ആയി,അതിനു ശേഷം കേന്ദ്ര മന്ത്രിയുമായി.

https://www.ndtv.com/india-news/rebel-congress-leader-birender-singh-joins-bjp-at-amit-shahs-rally-649507

6.റാവു ഇന്ദ്രജിത് സിംങ്...

ഹരിയാനയിൽ നാല് തവണ കോണ്‍ഗ്രസ് എം.എല്‍.എ. യും മൂന്ന് തവണ എം.പി. യും രണ്ട് തവണ കേന്ദ്രമന്ത്രിയും ആയിരുന്ന ആളായിരുന്നു റാവു ഇന്ദ്രജിത് സിംങ്.യുപിഎ സർക്കാരിൽ വനം മെഡിക്കൽ ടെക്ക്നിക്കൽ വിദ്യാഭ്യാസം എന്നീ വകുപ്പുകളിൽ സഹമന്ത്രി കൂടിയായിരുന്നു.

https://timesofindia.indiatimes.com/city/gurgaon/Rao-Inderjit-to-join-BJP-in-Delhi-today/articleshow/30309302.cms

7.റിത്ത ബഹുഗുണ ജോഷി...

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധൃക്ഷയും മഹിളാകോണ്‍ഗ്രസ് അഖിലേന്തൃാ പ്രസിഡന്റ്റും ആയിരുന്ന നേതാവായിരുന്നു റിത്ത ബഹുഗുണ ജോഷി .മുൻ യുപി മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന HN ബഹുഗുണയുടെ മകളാണ്.

https://www.ndtv.com/india-news/uttar-pradesh-congress-leader-rita-bahuguna-joshi-set-to-join-bjp-1476752

8.ജഗദാംബിക പാൽ...

ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ മൂന്ന് ദിവസം മാത്രം മുഖ്യമന്ത്രി ആയിരുന്ന കോൺഗ്രസ്സ് നേതാവാണ് ജഗദാംബിക പാൽ. ഉത്തർപ്രദേശിലെ അവസാന കോൺഗ്രസ് മുഖ്യമന്ത്രി പിന്നീട് ബിജെപി ആയി.

https://www.indiatoday.in/elections/highlights/story/jagdambika-pal-raju-srivastava-join-bjp-185420-2014-03-19

9.വിജയ് ബഹുഗുണ...

ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയും രണ്ടു തവണ ലോകസഭാ എംപി യും ആയിരുന്ന കോൺഗ്രസ്സ് നേതാവായിരുന്നു വിജയ് ബഹുഗുണ. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു 8 കോൺഗ്രസ്സ് എംഎൽഎ മാരെയും കൊണ്ട് ബിജെപിയിലേക്ക് ചേക്കേറിയ കോൺഗ്രസ്സ് നേതാവാണ്

വിജയ് ബഹുഗുണ.

https://indianexpress.com/article/india/india-news-india/uttarakhand-vijay-bahuguna-nine-rebel-cong-mlas-join-bjp/

10.സത്പാല്‍ മഹാരാജ്...

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എം.പി. യും കേന്ദ്രസഹമന്ത്രിയും പ്രതിരോധ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയർമാനും ആയിരുന്ന നേതാവായിരുന്നു സത്പാല്‍ മഹാരാജ്.

https://www.thehindu.com/news/national/other-states/uttarakhand-congress-mp-satpal-maharaj-joins-bjp/article5814533.ece

11.ഹിമാന്ത ബിശ്വ ശർമ്മ...

ആസാമിൽ‍ ആരോഗ്യ വകുപ്പും പിന്നീട് വിദ്യാഭാസ വകുപ്പും കൈകാര്യം ചെയ്തിരുന്ന കോൺഗ്രസ്സ് നേതാവായിരുന്നു ഹിമാന്ത ബിശ്വ ശർമ്മ.

https://indianexpress.com/article/india/india-others/tarun-gogois-ex-confidante-himanta-biswa-sarma-joins-bjp-in-style/

12.എൻ. ബൈറൺ സിംഗ്...

മണിപ്പൂരിലെ കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്നു ബൈറൺ സിംഗ് .മണിപ്പൂർ സർക്കാരിൽ ആദ്യം വിജിലൻസ് വകുപ്പ് മന്ത്രിയായും പിന്നീട് ജലവിഭവ -യുവജനക്ഷേമ -സ്പോർട്സ് വകുപ്പ് മന്ത്രിയും ആയിരുന്നു. പിന്നീട് ബിജെപി ആയി. മണിപ്പൂർ മുഖ്യമന്ത്രിയുമായി.

ഇനിയുമേറെയുണ്ട് പേരുകൾ.

പക്ഷെ എഴുതിയാൽ ചെറിയ സമയം കൊണ്ട് തീരില്ല,കാരണം കെപിസിസി ഭാരവാഹി പട്ടികയെക്കാൾ നീളമുണ്ടതിന്.

ഇവിടെ കേരളത്തില്‍,ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി.യുമായി കൈകോര്‍ത്ത് ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണല്ലോ. ഈ കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തിലെ സുപ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ടോ? രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിച്ചതിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് ശബ്ദം കേട്ടോ ? റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനെതിരെ കോണ്‍ഗ്രസ് മിണ്ടിയോ? തുടര്‍ച്ചയായ ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് പകല്‍ക്കൊള്ള നടത്തിയതിനെതിരെ കോണ്‍ഗ്രസ് മൗനം മറക്കാനാകുമോ ?കോവിഡ് ദുരിതകാലത്ത് കേരളത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നിഷേധിച്ചപ്പോള്‍ ആഹ്ലാദനൃത്തം ചവിട്ടിയവരല്ലേ കോണ്‍ഗ്രസ് ?പ്രധാനമന്ത്രിയുടെ പി.എം കെയര്‍ ഫണ്ടില്‍ നിന്ന് പ്രവാസികള്‍ക്ക് സഹായം ലഭ്യമാക്കാതിരുന്നപ്പോള്‍

കോണ്‍ഗ്രസിന്റെ നാവ് എന്ത് കൊണ്ട് ചലിച്ചില്ല ?

ബിജെപിയുടെ ഏജന്റ് പണിയെടുക്കുന്ന കേരളത്തിലെ ഈ കോണ്‍ഗ്രസ് നേതാക്കള്‍ 'നികമ്മ' എന്നും 'ധോഖേബാസ്' എന്നും പ്രവര്‍ത്തകരാല്‍ അഭിസംബോധന ചെയ്യപ്പെടുന്ന കാലം വിദൂരമല്ല.

"നികമ്മ"..... "ധോഖേബാസ്".... കേരളത്തിലെ കോൺഗ്രസ് നേതൃത്വമേ, നിങ്ങളും ഈ വിളികൾക്ക് ...

Posted by P A Muhammad Riyas on Tuesday, July 21, 2020