LiveTV

Live

Kerala

ആലുവയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ, കടുത്ത നിയന്ത്രണം

ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു

ആലുവയിലും  സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ, കടുത്ത നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ. കര്‍ഫ്യൂ ഉള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവും. കടകള്‍ പത്തു മണി മുതല്‍ രണ്ടു മണി വരെ മാത്രമേ അനുവദിക്കൂ.

ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇന്ന് അര്‍ധ രാത്രി മുതല്‍ കര്‍ഫ്യു നിലവില്‍ വരും.