LiveTV

Live

Kerala

നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വെച്ചു

ധ​ന​ബി​ൽ പാ​സാ​ക്കാ​നാ​യി ഈ മാസം 27ന് ​ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്

നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വെച്ചു

ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വെച്ചു. ധ​ന​ബി​ൽ പാ​സാ​ക്കാ​നാ​യി ഈ മാസം 27ന് ​ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ധനകാര്യബില്‍ ഓര്‍ഡിനന്‍സായി പാസാക്കും. ഇതിനായി നാളെ മന്ത്രിസഭായോഗം ചേരും. സഭാ സമ്മേളനം മാറ്റിവെക്കുന്നതിനെതിരെ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി.

ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യ ബില്‍ ഈ മാസം ഈ മാസം മുപ്പതോടെ അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ജൂലൈ 27ന് ഒരു ദിവസത്തേക്കാണ് സഭ ചേരാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കി ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്. വി ഡി സതീഷന്‍ എംഎല്‍എയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.