LiveTV

Live

Kerala

കോഴിക്കോട് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കും കോവിഡ്

കീം എന്‍ട്രന്‍സ് പരീക്ഷ തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു

കോഴിക്കോട് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കും കോവിഡ്

തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പരീക്ഷ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരോടും വിദ്യാര്‍ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

കീം എന്‍ട്രന്‍സ് പരീക്ഷ തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്.

ഇതിന് പുറമേ തിരുവനന്തപുരത്ത് വിദ്യാര്‍ഥിയ്‌ക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് കോവിഡ് കണ്ടെത്തിയത്. ഇയാള്‍ കോട്ടണ്‍ ഹില്‍ സ്‌കൂളിലാണ് കുട്ടിയെയും കൊണ്ട് എത്തിയത്. പരീക്ഷ തീരുന്നതു വരെ ഇയാള്‍ സ്‌കൂള്‍ പരിസരത്ത് ഉണ്ടായിരുന്നു. പ്രവേശനപ്പരീക്ഷയ്ക്ക് സ്‌കൂളില്‍ എത്തിയവര്‍ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.