LiveTV

Live

Kerala

"സ്വപ്നയുമായി പരിചയമില്ല; മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം"; വ്യവസായി കിരണ്‍ മാര്‍ഷല്‍

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കാതിരുന്നത് എന്റെ പേരു പറയാത്തതിനാലാണ്

"സ്വപ്നയുമായി പരിചയമില്ല; മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം"; വ്യവസായി കിരണ്‍ മാര്‍ഷല്‍

സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് വ്യവസായി കിരണ്‍ മാര്‍ഷല്‍. മുഖ്യമന്ത്രിയുമായി തനിക്ക് അടുത്ത ബന്ധമാണുള്ളത്. ആരോപണത്തിലൂടെ ചിലര്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തപ്പെടുത്താനാണ് ശ്രമിക്കുന്നത്. സ്വപ്ന സുരേഷിനെ പരിചയമില്ല. വ്യജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കിരണ്‍ മാര്‍ഷല്‍ പറഞ്ഞു.

മുഖ്യമന്ത്രിയുമായി നീണ്ട വര്‍ഷത്തെ ബന്ധമുണ്ട്. അദ്ദേഹത്തോട് എനിക്കൊരു സ്‍നേഹമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാർ പിന്നീടു ഞാൻ വാങ്ങിയത്. കാർ ഇപ്പോൾ എന്റെ പക്കലില്ല. പുതിയതു വാങ്ങിയപ്പോൾ എക്സ്ചേഞ്ച് ഓഫറിൽ കൊടുത്തു.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കാതിരുന്നത് എന്റെ പേരു പറയാത്തതിനാലാണ്. ഇപ്പോൾ പേരെടുത്തു പറഞ്ഞതിനാൽ പ്രതികരിക്കുന്നു. പേരു പറഞ്ഞ് ആരോപണം ഉന്നയിച്ചവർക്കെതിരെ ആലോചിച്ചു നിയമ നടപടിയെടുക്കും. എനിക്ക് ഒരു പരിചയവുമില്ലാത്തവരുമായി ബന്ധപ്പെടുത്തിയാണ് ഓരോന്നു പറയുന്നത്.