LiveTV

Live

Kerala

കാസര്‍കോട് 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം: പീഡനവിവരം മറച്ചുവെച്ചതിന് അമ്മയ്ക്കെതിരെയും കേസ്

ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് സൂചന. പെണ്‍കുട്ടിയെ പിതാവ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോയിരുന്നതായും വിവരം.

കാസര്‍കോട് 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം: പീഡനവിവരം മറച്ചുവെച്ചതിന് അമ്മയ്ക്കെതിരെയും കേസ്

കാസര്‍കോട് നീലേശ്വരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് സൂചന. പെണ്‍കുട്ടിയെ പിതാവ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോയിരുന്നതായും വിവരം. പീഡനവിവരം മറച്ചുവെച്ചതിന് അമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തു.

നീലേശ്വരം തൈക്കടപ്പുറത്തെ 16 കാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പിതാവ് ഉള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ പിതാവിനെ കൂടാതെ നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്.

കാസര്‍കോട് 16-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പിതാവടക്കം നാല് പേര്‍ കസ്റ്റഡിയില്‍
Also Read

കാസര്‍കോട് 16-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പിതാവടക്കം നാല് പേര്‍ കസ്റ്റഡിയില്‍

പീഡന വിവരം മറച്ചുവെച്ചതിന് അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കര്‍ണ്ണാടക മടിക്കേരി സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ നേരത്തെ പ്രകൃതിവിരുദ്ധപീഡനത്തിനടക്കം നാലു കേസുകളില്‍ പ്രതിയാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഗര്‍ഭച്ഛിദ്രം നടത്തി വിവരം അറിഞ്ഞ അമ്മാവന്‍റെ സഹായത്തോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറടക്കമുള്ളവരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്യും. സൌഹൃദം നടിച്ചെത്തിയവരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കേസിൽ കൂടുതൽ പേര്‍ ഇനിയും പ്രതി ചേർക്കപ്പെടുമെന്നാണ് പൊലീസ് നൽകുന്ന വിവരം.