LiveTV

Live

Kerala

വെള്ളിയാഴ്ച വരെ സച്ചിന് ആശ്വാസം

കൂറുമാറ്റ നിയമപ്രകാരം നടപടി എടുക്കാതിരിക്കാൻ സ്പീക്കർ നൽകിയ നോട്ടിസിനെതിരെയാണ് സച്ചിനും 18 വിമത എംഎൽഎമാരും കോടതിയെ സമീപിച്ചത്

വെള്ളിയാഴ്ച വരെ സച്ചിന് ആശ്വാസം

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമതനീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനും കൂടെയുള്ള എം.എല്‍.എമാര്‍ക്കുമെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സച്ചിനും കൂട്ടരും നല്‍കിയ ഹര്‍ജി പരിഗണിച്ച് നിയമസഭ സ്പീക്കര്‍ സി.പി ജോഷിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.

കൂറുമാറ്റ നിയമപ്രകാരം നടപടി എടുക്കാതിരിക്കാൻ സ്പീക്കർ നൽകിയ നോട്ടിസിനെതിരെയാണ് സച്ചിനും 18 വിമത എംഎൽഎമാരും കോടതിയെ സമീപിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. കേസിൽ വിധി പറയാനായി കോടതി ഹർജി 24 ലേക്ക് മാറ്റിവെച്ചതായി സ്പീക്കർ സി.പി ജോഷിയുടെ അഭിഭാഷകൻ പ്രതീക് കാസ്ലിവാൾ പറഞ്ഞു.

ഉൾപ്പാർട്ടി ചർച്ചകൾ അനുവദനീയമാണെന്നും അതിനെ മൂല്യമില്ലാത്ത കൂറുമാറലായി പരിഗണിക്കരുതെന്നും പൈലറ്റിനും 18 വിമത എംഎൽഎ.മാർക്കും വേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാൽവേ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

സച്ചിനടക്കം 19 എംഎൽഎമാർക്കു സ്ഥാനം നഷ്ടപ്പെട്ടാൽ നിയമസഭയുടെ അംഗസംഖ്യ 181 ആയി കുറയും. ഇതോടെ 104 പേരുടെ പിന്തുണ അവകാശപ്പെടുന്ന ഗെഹലോട്ടിനു ഭൂരിപക്ഷം നേടാനാകുമെന്നാണ് വിലയിരുത്തൽ.