LiveTV

Live

Kerala

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ്

അവധി ആയതിനാൽ ഈ മാസം 3ന് ശേഷം ഡോക്ടർ ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ്

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്. വിവാഹചടങ്ങില്‍ നിന്നാണ് ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചതെന്നാണ് നിഗമനം. എന്‍ആര്‍എച്ച്എം വഴി താല്‍ക്കാലികമായി ജോലി നോക്കിയിരിക്കുന്ന ഡോക്ടര്‍ക്കാണ് കോവിഡ്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ബീച്ച് ആശുപത്രിയുടെ വിശദീകരണം. വിവാഹമായതിനാല്‍ ഈ മാസം 3 ന് ശേഷം ഡോക്ടര്‍ ഡ്യൂട്ടിക്ക് എത്തിയിട്ടില്ല. ഈ മാസം 9 ന് പാറക്കടവില്‍ നടന്ന വിവാഹചടങ്ങില്‍ നിന്നാവാം ഡോക്ടര്‍‌ക്ക് കോവിഡ് 19 ബാധിച്ചതെന്നാണ് നിഗമനം.

കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി പരീക്ഷക്കെത്തി നിരീക്ഷണത്തിലായ മലപ്പുറം സ്വദേശിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പനി വന്നതിനെ തുടര്‍ന്ന് നീരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ ഇവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. നേരത്തെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തിലാക്കിയിരുന്നു.

കോഴിക്കോട് കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കടകളില്‍ ഗ്യാസ് സിലണ്ടര്‍ വിതരണം ചെയ്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടുത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടി.

സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടിയതോടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കയാണ്. നിയന്ത്രണങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മത്സ്യ വില്‍പ്പന അനുവദിക്കില്ല. കോഴിക്കോട് നഗര പരിധിയില്‍ നാല് ഫസ്റ്റ്‍ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ കൂടി ആരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും കോഴിക്കോട് നഗരത്തില്‍ പല മാര്‍ക്കറ്റുകളിലും തിരക്കനുഭവപ്പെടുന്നുണ്ട്.

ഫ്രണ്ട് ഓഫീസിലെ വളണ്ടിയര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ കോവിഡ് പരിശോധനാ ക്യാമ്പ് നടത്തും. തീരമേഖലയില്‍ പലയിടത്തും ആളുകള്‍‌ കൂടുന്നതൊഴിവാക്കാന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും.