LiveTV

Live

Kerala

മൂന്ന് പതിറ്റാണ്ടിന്‍റെ അഭിമാന ചരിത്രവുമായി സഫാ ഗ്രൂപ്പ്: പത്താമത് ജ്വല്ലറി ഉദ്ഘാടനം ഇന്ന്

സഫ ഗ്രൂപ്പിന് കീഴിലുള്ള സൌന്ദര്യ ആരോഗ്യവര്‍ധക വസ്തുക്കളുടെ മള്‍ട്ടി ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ സംരംഭമായ കോസ്‍മെഡിക്‍സിന്‍റെ അഞ്ചാമത്തെ റീറ്റെയില്‍ ഷോറൂമും ഇന്ന് മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിക്കും

മൂന്ന് പതിറ്റാണ്ടിന്‍റെ അഭിമാന ചരിത്രവുമായി സഫാ ഗ്രൂപ്പ്: പത്താമത് ജ്വല്ലറി ഉദ്ഘാടനം ഇന്ന്

മൂന്ന് പതിറ്റാണ്ടിന്‍റെ അഭിമാന ചരിത്രവുമായി സഫാ ഗ്രൂപ്പ്. സഫ ജ്വല്ലറിയുടെ പത്താമത് ഷോറൂം ഇന്ന് മലപ്പുറത്ത് ജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ്. സഫ ഗ്രൂപ്പിന് കീഴിലുള്ള സൌന്ദര്യ ആരോഗ്യവര്‍ധക വസ്തുക്കളുടെ മള്‍ട്ടി ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ സംരംഭമായ കോസ്‍മെഡിക്‍സിന്റെ അഞ്ചാമത്തെ റീറ്റെയില്‍ ഷോറൂമും ഇന്ന് മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിക്കും.

മൂന്ന് പതിറ്റാണ്ടിന്‍റെ അഭിമാന ചരിത്രവുമായി സഫാ ഗ്രൂപ്പ്: പത്താമത് ജ്വല്ലറി ഉദ്ഘാടനം ഇന്ന്

ജ്വല്ലറി ബിസിനസ് രംഗത്തെ റീട്ടെയില്‍, ഹോള്‍സെയില്‍, മാനുഫാക്‍‌ചറിംഗ്, തുടങ്ങി എല്ലാ മേഖലകളിലും കഴിഞ്ഞ 30 വര്‍ഷമായി സഫാ ഗ്രൂപ്പ് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ക്ലാരസ് ഡിസൈനര്‍ ജ്വല്ലറി എന്ന പേരില്‍ ഡിസൈനര്‍ ജ്വല്ലറിയും സഫാ ഗ്രൂപ്പിന് കീഴിലുണ്ട്. ഈ രംഗത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍റ് ജ്വല്ലറി സഫ ഗ്രൂപ്പിന് കീഴിലാണ് ഉള്ളത് .