LiveTV

Live

Kerala

"എന്തുചെയ്യുമ്പോഴും വ്യത്യസ്തമായി ചെയ്യുക, അതിന്‍റെ ക്വാളിറ്റി ഉറപ്പുവരുത്തി ചെയ്യുക, ആ നാടിന്‍റെ നിയമങ്ങള്‍ക്ക് അനുസരിച്ച് ചെയ്യുക..."

സഫാ ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയറക്ടര്‍ സലാം മേലാറ്റൂര്‍ തന്‍റെ മൂന്നുപതിറ്റാണ്ടിന്‍റെ കഠിനാധ്വാനത്തിന്‍റെയും വിജയത്തിന്‍റെയും പിന്നിട്ട വഴികളെകുറിച്ച് സംസാരിക്കുന്നു

"എന്തുചെയ്യുമ്പോഴും വ്യത്യസ്തമായി ചെയ്യുക, അതിന്‍റെ ക്വാളിറ്റി ഉറപ്പുവരുത്തി ചെയ്യുക, ആ നാടിന്‍റെ നിയമങ്ങള്‍ക്ക് അനുസരിച്ച് ചെയ്യുക..."
"ഒരു സംരംഭകന്‍ ആകാനും അത് വിജയിപ്പിക്കാനും തക്ക കാലിബറുള്ള ഒരു വ്യക്തി, അയാള്‍ തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ഒരു പക്ഷേ, ഒരു സാദാ തൊഴിലാളി ആയിട്ട് തന്നെയായിരിക്കും. എന്നാല്‍, വെറും തൊഴിലാളി തന്നെയായി തന്‍റെ ജീവിതം അവസാനം വരെ മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിക്കുന്നിടത്താണ് ആ മനുഷ്യന്‍ പരാജയം ആകുന്നത്. അത് വ്യക്തിക്ക് മാത്രമല്ല, സമൂഹത്തിനാകെ നഷ്ടമാണ്. കാരണം ഒരു സംരംഭകന്‍ ജീവിതം നല്‍കുന്നത് മറ്റനേകം ആളുകള്‍ക്കാണ്..."

സ്വര്‍ണാഭരണങ്ങള്‍ക്കായി ഒരു ജ്വല്ലറി എന്നതിനപ്പുറം, ജ്വല്ലറി ബിസിനസ് രംഗത്തെ വേറിട്ട വാക്കാണ് ഇന്ന് സഫാ ഗ്രൂപ്പ്. റീട്ടെയില്‍, ഹോള്‍സെയില്‍, മാനുഫാക്‍ചറിംഗ്, എഡുക്കേഷന്‍ എന്നീ രംഗങ്ങളിലെല്ലാം തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട് അവര്‍. ഗള്‍ഫ് രാജ്യങ്ങളിലാകട്ടെ ഹോള്‍സെയില്‍, മാനുഫാക്‍ചറിംഗ് ശ്യംഖലകളുമുണ്ട്. ലോറോൾ (LOROL) എന്ന ബ്രാന്‍ഡുമായി ചേര്‍ന്നാണ് ഇന്ത്യയിലും യുഎഇയിലും സൌദിയിലും സഫയുടെ പ്രവര്‍ത്തനം. ഡിസൈനര്‍ ജ്വല്ലറിയെന്ന ആശയത്തില്‍ നിന്ന് ക്ലാരസ് ഡിസൈനര്‍ ജ്വല്ലറിക്ക് തുടക്കം കുറിച്ചിട്ട് 3 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ രംഗത്തെ ഏക വിദ്യാഭ്യാസ സ്ഥാപനവും സഫാ ഗ്രൂപ്പിന് കീഴിലാണ് ഉള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍റ് ജ്വല്ലറി. കൂടാതെ സൌന്ദര്യവര്‍ധക വസ്തുക്കള്‍ക്കായി കോസ്‍മെഡിക്സ് (COZMEDICS ) എന്ന പേരില്‍ ഒരു റീട്ടെയില്‍ ഷോറൂം ശൃംഖലയും സഫാ ഗ്രൂപ്പിന് കീഴിലുണ്ട്. മൂന്ന് പതിറ്റാണ്ടായി സഫാ ഗ്രൂപ്പിനെ നയിക്കുന്ന മാനേജിംഗ് ഡയറക്ടര്‍ സലാം മേലാറ്റൂര്‍ സംസാരിക്കുന്നു.

"എന്തുചെയ്യുമ്പോഴും വ്യത്യസ്തമായി ചെയ്യുക, അതിന്‍റെ ക്വാളിറ്റി ഉറപ്പുവരുത്തി ചെയ്യുക, ആ നാടിന്‍റെ നിയമങ്ങള്‍ക്ക് അനുസരിച്ച് ചെയ്യുക..."
ജൂലൈ 20 മലപ്പുറത്ത് തുറന്ന സഫയുടെ പത്താമത് ഷോറൂം

? സഫാ ജ്വല്ലറി ഗ്രൂപ്പിന്‍റെ പത്താമത് ഷോറൂമാണ് ഇന്ന് മലപ്പുറത്തിന് സമര്‍പ്പിക്കുന്നത്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണോ ഈ വിജയത്തിന് പിന്നില്‍?

എന്തുചെയ്യുമ്പോഴും വ്യത്യസ്തമായി ചെയ്യുക, അതിന്‍റെ ക്വാളിറ്റി ഉറപ്പുവരുത്തി ചെയ്യുക. ആ നാടിന്‍റെ നിയമങ്ങള്‍ക്ക് അനുസരിച്ച് ചെയ്യുക- ഈ തീരുമാനത്തിന് അന്നും ഇന്നും ഒരു മാറ്റവുമില്ല. ഈ രംഗത്തെ വളര്‍ച്ച നേരത്തെ മുന്‍കൂട്ടി കണ്ടുതന്നെയാണ് ഈ രംഗത്തേക്ക് ഞങ്ങള്‍ വരുന്നത്. 90 കളില്‍ ഞങ്ങള്‍ക്ക് ഒരു ഒറ്റമുറി ജ്വല്ലറിയുണ്ടായിരുന്നു മേലാറ്റൂരില്‍. അനിയനായിരുന്നു അതിന്‍റെ നടത്തിപ്പ് ചുമതല. അവനാ കട തുറക്കുന്നതും നോക്കി ജനങ്ങള്‍ കാത്തു നില്‍ക്കും. പ്രദേശത്തെ കല്യാണ ഓര്‍ഡറുകളൊക്കെ വന്നു തുടങ്ങി. തിരക്കായപ്പോള്‍ ഷോറൂം വികസിപ്പിച്ചു. പക്ഷേ അപ്പോഴും തിരക്കിന് ഒരു കുറവുമില്ല. ഞങ്ങൾ ആ ഷോറൂമിന്‍റെ വളര്‍ച്ച ഇങ്ങനെ നോക്കിനില്‍ക്കായിരുന്നു. ഇനിയും കൂടുതൽ വളർത്തണമെങ്കിൽ അതിന്‍റെ നടത്തിപ്പ് സംവിധാനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. അങ്ങനെയാണ് പ്രോപ്രൈറ്റർഷിപ്പ് സംവിധാനത്തിൽനിന്നും ഒരു കോര്‍പ്പറേറ്റ് സിസ്റ്റത്തിലേക്ക് മാറുന്നത്.

ഏതൊരു ബിസിനസ്സിനും ആദ്യം ഉണ്ടാക്കിയെടുക്കേണ്ടത് ഒരു സിസ്റ്റമാണ്; വ്യക്തികളെയല്ല. കാരണം വ്യക്തികള്‍ എപ്പോള്‍ വേണമെങ്കിലും മാറാം. പക്ഷേ, ഒരു കമ്പനി രൂപീകരിച്ച് അതൊരു സിസ്റ്റത്തിലൂടെ പോയിത്തുടങ്ങിയാല്‍ പിന്നെ അതിന് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. സിസ്റ്റത്തിലൂടെ പോകുമ്പോളാണ് കമ്പനിക്ക് വളരാനുള്ള സാഹചര്യമുണ്ടാകുന്നത്.

അങ്ങനെ ഒരു കമ്പനി രൂപീകരിച്ചു, മേലാറ്റൂരില്‍ കുറച്ച് വലിയ രീതിയില്‍ തുടങ്ങി. വലിയ രീതിയിലൊക്കെ തുടങ്ങുമ്പോള്‍ അത് മാനേജ് ചെയ്യാന്‍ ആളുകള്‍ വേണ്ടേ. സഹോദരന്മാരൊക്കെ പല ഭാഗത്തായിരുന്നു. അവരെയെല്ലാം ഇതിലേക്ക് കൊണ്ടുവന്നു. അങ്ങനെ ഞങ്ങള്‍ സഹോദരന്മാരെല്ലാവരും മെമ്പര്‍മാരായി ഡയറക്ടര്‍ബോര്‍ഡ് രൂപീകരിച്ചു. അതിന് താഴെയുള്ള എല്ലാ സ്റ്റാഫുകളും അതത് രംഗത്തെ പ്രൊഫഷണല്‍സായിരുന്നു. വിദേശത്ത് പഠിച്ചവര്‍ വരെ അക്കൂട്ടത്തിലുണ്ട്. അത് ഫിനാന്‍സിലായാലും മാര്‍ക്കറ്റിംഗിലായാലും അതത് രംഗത്തെ എക്സ്പീരിയന്‍സ്‍ഡ് പ്രൊഫഷണലിനെ തന്നെ കണ്ടെത്തിയാണ് നിയമിച്ചത്.

കമ്പനിയായി രൂപീകരിച്ചതുമുതല്‍ പ്രൊഫഷണല്‍ സ്വഭാവത്തിലാണ് ഞങ്ങളുടെ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനം. അതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ ഒരു ഓര്‍ഗനൈസ്ഡ് സിസ്റ്റത്തിലേക്ക് വന്നു. ഏതൊരു ബിസിനസ്സിനും ആദ്യം ഉണ്ടാക്കിയെടുക്കേണ്ടത് ഒരു സിസ്റ്റമാണ്; വ്യക്തികളെയല്ല. കാരണം വ്യക്തികള്‍ എപ്പോള്‍ വേണമെങ്കിലും മാറാം. പക്ഷേ, ഒരു കമ്പനി രൂപീകരിച്ച് അതൊരു സിസ്റ്റത്തിലൂടെ പോയിത്തുടങ്ങിയാല്‍ പിന്നെ അതിന് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. സിസ്റ്റത്തിലൂടെ പോകുമ്പോളാണ് കമ്പനിക്ക് വളരാനുള്ള സാഹചര്യമുണ്ടാകുന്നത്. പിന്നെ സുതാര്യത ഉണ്ടാകുക എന്നതാണ്. എല്ലാ കാര്യങ്ങളും തുറന്നുനില്‍ക്കണം. ദുരൂഹതകള്‍ ഒന്നും ഉണ്ടാകരുത്.

മൂന്ന് പതിറ്റാണ്ടിന്‍റെ അഭിമാന ചരിത്രവുമായി സഫാ ഗ്രൂപ്പ്: പത്താമത് ജ്വല്ലറി ഉദ്ഘാടനം ഇന്ന്
Also Read

മൂന്ന് പതിറ്റാണ്ടിന്‍റെ അഭിമാന ചരിത്രവുമായി സഫാ ഗ്രൂപ്പ്: പത്താമത് ജ്വല്ലറി ഉദ്ഘാടനം ഇന്ന്

"എന്തുചെയ്യുമ്പോഴും വ്യത്യസ്തമായി ചെയ്യുക, അതിന്‍റെ ക്വാളിറ്റി ഉറപ്പുവരുത്തി ചെയ്യുക, ആ നാടിന്‍റെ നിയമങ്ങള്‍ക്ക് അനുസരിച്ച് ചെയ്യുക..."

ജ്വല്ലറി ബിസിനസ്സ് രംഗത്ത് ആരും കൈവെക്കാത്ത മേഖലയാണ് വിദ്യാഭ്യാസം. ഈ രംഗത്തേക്ക് ആവശ്യമായ പ്രൊഫഷണലുകളെ സംഭാവന ചെയ്യാനായി ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ആശയത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

IGJ അഥവാ Institute of Gems & Jewellery എന്നാണ് ആ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പേര്. ഈ മേഖലയില്‍ ആദ്യം സ്മിത്തുകളാണ് ജോലി ചെയ്തിരുന്നത്. കാലക്രമേണ അവരുടെ തലമുറ മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. അതോടെ ആഭരണനിര്‍മ്മാണത്തിന് ആളുകളെ കിട്ടാതെയായി. മിക്ക പാരമ്പര്യത്തൊഴിലുകള്‍ക്കും പറ്റിയത് അതാണ്. ലോകം മാറുന്നതിനനുസരിച്ച് അവര്‍ മാറിയില്ല, ടെക്‍നോളജിയെ സ്വീകരിക്കാന്‍ തയ്യാറായില്ല. പാരമ്പര്യമായി കൈമാറിക്കിട്ടിയ തൊഴിലിനെ പുതിയ കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് കൂടെ നിര്‍ത്താന്‍ പലരും മെനക്കെട്ടില്ല. മാറ്റങ്ങളോട് പോസിറ്റീവായി പ്രതികരിച്ചില്ല. ഒരു ആഭരണ നിര്‍മ്മാണശാലയില്‍ ഒരു ഡിസൈനില്‍ ഒരു നൂറു മോതിരം ഉണ്ടാക്കാന്‍ വേണ്ടത് മണിക്കൂറുകള്‍ മാത്രമാണ്. അതേസമയം ഒരു സ്മിത്തിന് അത്രയും മോതിരമുണ്ടാക്കണമെങ്കില്‍ മാസങ്ങൾ വേണ്ടി വരും. മാസ് പ്രൊഡക്ഷന്‍ നടക്കുമ്പോള്‍ പണിക്കൂലി കുറച്ച് കൊടുക്കാന്‍ കഴിയും. അതല്ല ഒരു മാന്‍ പ്രൊഡക്ഷന്‍റെ അവസ്ഥ. അയാളുടെ അധ്വാനത്തിന് പ്രതിഫലം കൊടുത്തേ കഴിയൂ. ഫിനിഷിംഗ് ജോലികള്‍ വരെ ചെയ്യുന്നത് മെഷീനുകളാണ്. അപ്പോള്‍ ആഭരണങ്ങള്‍ക്ക് കൂടുതൽ ഫിനിഷിംഗ് കിട്ടും.

ഒരു ജ്വല്ലറി സെയില്‍സ്‍മാന്‍ ജോലി അത്ര എളുപ്പമുള്ള ഒന്നല്ല. വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള ഒരാള്‍ക്കേ നല്ല ഒരു ജ്വല്ലറി സെയില്‍സ്‍മാനാകാന്‍ സാധിക്കുകയുള്ളൂ. ജ്വല്ലറി രംഗത്തെ വലിയ പ്രതിസന്ധിയായിരുന്നു കഴിവുള്ള ഒരു സെയില്‍സ്‍മാനെ, ഒരു മാനേജറെ കിട്ടുന്നില്ല എന്നത്. ആഭരണങ്ങളില്‍ തന്നെ ഹാന്‍റ് സ്കെച്ച് ഡിസൈനും കമ്പ്യൂട്ടര്‍ ഡിസൈനും ഉണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും അവര്‍ അണിയുന്ന ആഭരണങ്ങള്‍ വ്യത്യസ്തമായിരിക്കണം. അപ്പോള്‍ അതിന് ഡിസൈനര്‍മാരുടെ സേവനം വേണം. അങ്ങനെ ഈ രംഗത്ത് പ്രഫഷണലുകളെ കൂടുതൽ കൂടുതൽ ആവശ്യമായി വരുന്നു.

ഇപ്പോള്‍ ആഭരണനിര്‍മ്മാണ രംഗത്തുള്ളവരിലധികം കേരളത്തിന് പുറത്തുള്ളവരാണ്. നമ്മുടെ നാട്ടിലെ യുവജനങ്ങളെ ഈ ജോലിക്കായി പ്രാപ്തരാക്കിയെടുക്കേണ്ടതുണ്ട്. കൈവിട്ടുപോയ ആ സ്കില്ലിനെ തിരിച്ചുപിടിക്കുക. പുതിയ തലമുറയ്ക്ക് അത് പകര്‍ന്നു കൊടുക്കുക. കാരണം കേരളത്തിലാണ് സ്വര്‍ണാഭരണങ്ങളുടെ ഉപഭോഗം കൂടുതല്‍. അപ്പോള്‍ ആ രംഗത്തെ വിദഗ്‍ധര്‍ കൂടുതലായി ഉണ്ടാകേണ്ടതും നമ്മുടെ നാട്ടിലാണ്. അതായിരുന്നു അത്തരമൊരു വിദ്യാഭ്യാസസ്ഥാപനത്തെ കുറിച്ചുള്ള ആലോചനയുടെ തുടക്കം.

"എന്തുചെയ്യുമ്പോഴും വ്യത്യസ്തമായി ചെയ്യുക, അതിന്‍റെ ക്വാളിറ്റി ഉറപ്പുവരുത്തി ചെയ്യുക, ആ നാടിന്‍റെ നിയമങ്ങള്‍ക്ക് അനുസരിച്ച് ചെയ്യുക..."

അതിനായി ഞാന്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. അങ്ങനെ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ട് തന്നെയാണ് മലപ്പുറത്ത് ഈ സ്കൂളിന് തുടക്കം കുറിച്ചത്. പുറത്തൊക്കെ പോയി ഈ സ്ഥാപനത്തെ മെച്ചപ്പെടുത്താന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം പഠിച്ചെടുക്കാന്‍ ശ്രമിച്ചു. അതിന്‍റെ റിസള്‍ട്ട് സ്ഥാപനത്തിന് കിട്ടിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. തുടങ്ങുന്നതിന് മുമ്പ് അതിന്‍റെ കരിക്കുലം തയ്യാറാക്കുന്നതിനായി സെന്‍ട്രല്‍ സ്‌കിൽ മിനിസ്റ്ററിയുമായി ബന്ധപ്പെട്ടിരുന്നു. ഫാക്കല്‍റ്റിയെല്ലാം പുറത്തുനിന്നുള്ള അധ്യാപകരായിരുന്നു. 5 വര്‍ഷമായി ഇപ്പോള്‍ ഈ വിദ്യാഭ്യാസ സ്ഥാപനം ഫലപ്രദമായി പ്രവർത്തിച്ചുവരുന്നു.

ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നൈപുണ്യ വികസന പദ്ധതികളുടെ ട്രെയിനിങ് പാർട്‍ണറാണ് Institute of Gems & Jewellery. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിൻ കീഴിലുള്ള DDUGKY , കേരള സർക്കാറിന് കീഴിലുള്ള കുടുംബശ്രീയുടെ യുവ കേരള, അസാപിന്‍റെ കീഴിലുള്ള കുട്ടികള്‍ക്കുള്ള ട്രെയിനിംഗ് അങ്ങനെ ഓരോ വര്‍ഷവും നൂറുകണക്കിന് കുട്ടികള്‍ അവിടെ ട്രെയിനിംഗിന് വരുന്നുണ്ട്.

ജ്വല്ലറിയിലൊരു ജോലി എന്ന വെറും ജോലി സാധ്യത മാത്രമല്ല ഈ സ്ഥാപനത്തിലെ കോഴ്സുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കോഴ്സ് കഴിഞ്ഞ വ്യക്തിക്ക് ഒരു ജ്വല്ലറി തുടങ്ങാം, ഗോള്‍ഡ് മാനുഫാക്‍ചറിംഗ് യൂണിറ്റ് തുടങ്ങാം, ഗോള്‍ഡ് റിഫൈനറീസ് തുടങ്ങാം.. അങ്ങനെ അങ്ങനെ ഇവിടെ നിന്ന് പുറത്തിറങ്ങുന്ന പലരും വെറും ജോലിക്കാര്‍ മാത്രമല്ല, സംരംഭകരും ആകുന്നുണ്ട്
"എന്തുചെയ്യുമ്പോഴും വ്യത്യസ്തമായി ചെയ്യുക, അതിന്‍റെ ക്വാളിറ്റി ഉറപ്പുവരുത്തി ചെയ്യുക, ആ നാടിന്‍റെ നിയമങ്ങള്‍ക്ക് അനുസരിച്ച് ചെയ്യുക..."

അവിടെ പഠിച്ച കുട്ടികളില്‍ ഭൂരിഭാഗവും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ജ്വല്ലറിയിലേക്ക് മാത്രമല്ല, ബാങ്കിലെ ഗോള്‍ഡ് ലോണ്‍ സെക്ഷനിലെ അപ്പ്രൈസർ ജോലിക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾ അടക്കം ഇവിടെ നടത്തുന്നുണ്ട്. മൂന്നു വര്‍ഷത്തെ ഡിഗ്രി മുതല്‍ ഒരാഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് വരെയുണ്ട് ഇവിടെ. ജ്വല്ലറിയിലൊരു ജോലി എന്ന വെറും ജോലി സാധ്യത മാത്രമല്ല ഈ സ്ഥാപനത്തിലെ കോഴ്സുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കോഴ്സ് കഴിഞ്ഞ വ്യക്തിക്ക് ഒരു ജ്വല്ലറി തുടങ്ങാം, ഗോള്‍ഡ് മാനുഫാക്‍ചറിംഗ് യൂണിറ്റ് തുടങ്ങാം, ഗോള്‍ഡ് റിഫൈനറീസ് തുടങ്ങാം.. അങ്ങനെ അങ്ങനെ ഇവിടെ നിന്ന് പുറത്തിറങ്ങുന്ന പലരും വെറും ജോലിക്കാര്‍ മാത്രമല്ല, സംരംഭകരും ആകുന്നുണ്ട്.

"എന്തുചെയ്യുമ്പോഴും വ്യത്യസ്തമായി ചെയ്യുക, അതിന്‍റെ ക്വാളിറ്റി ഉറപ്പുവരുത്തി ചെയ്യുക, ആ നാടിന്‍റെ നിയമങ്ങള്‍ക്ക് അനുസരിച്ച് ചെയ്യുക..."

ജ്വല്ലറി എന്ന കണ്‍സെപ്റ്റിന്‍റെ എല്ലാ അര്‍ത്ഥത്തിലുമുള്ള പൂര്‍ണതയും നല്‍കുന്ന സ്ഥാപനമാണ് സഫാ ഗ്രൂപ്പ്. പിന്നെ എന്തുകൊണ്ടാണ് ഒരു ഡിസൈനര്‍ ജ്വല്ലറിയെന്ന ചിന്തയിലേക്ക് എത്തിയത് ?

മൂന്നുവര്‍ഷം മുമ്പാണ് ക്ലാരസ് ഡിസൈനര്‍ ജ്വല്ലറിക്ക് തുടക്കം കുറിച്ചത്. പുതിയ ലോകമാണ്, പുതിയ ട്രെന്‍ഡാണ്... അതിനനുസരിച്ച് നമ്മള്‍ മാറേണ്ടതുണ്ട് എന്നതാണ്, എന്തുകൊണ്ടൊരു ഡിസൈനര്‍ ജ്വല്ലറി എന്ന ചോദ്യത്തിനുള്ള മറുപടി. നേരത്തെ കല്ല്യാണത്തിന് ആഭരണങ്ങള്‍ എടുത്തിരുന്നത് മാതാപിതാക്കൾ അടങ്ങുന്ന മുതിർന്നവരായിരുന്നു. എത്ര പവന്‍ എടുക്കണം, അത് എങ്ങനത്തേത് വേണം, എവിടുന്ന് എടുക്കണം എന്നൊക്കെയുള്ളത് അവരാണ് തീരുമാനിച്ചിരുന്നത്. ആ അവസ്ഥ മാറി, എന്ത് എടുക്കണം, എവിടുന്ന് എടുക്കണം എല്ലാം തീരുമാനിക്കുന്നത് ഇന്ന് കുട്ടികളാണ്.

ഞങ്ങളുടെ മാര്‍ക്കറ്റിംഗ് ടീം ആ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ആരോടാണ് കമ്യൂണിക്കേറ്റ് ചെയ്യേണ്ടത്, കുട്ടികളെ കാണണോ, മാതാപിതാക്കളെ കാണണോ... കുട്ടികളെ കാണുമ്പോള്‍ അവരെ കാര്യം ബോധ്യപ്പെടുത്തുന്ന രീതിക്ക് വ്യത്യാസമുണ്ട്. മാതാപിതാക്കളോട് സംസാരിക്കുന്ന പോലെയല്ല കുട്ടികളോട് സംസാരിക്കേണ്ടത്. ഞങ്ങളുടെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി മൊത്തം മാറി.. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന് ആണ് ഇപ്പോൾ ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത്.

തടിച്ചവര്‍, മെലിഞ്ഞവര്‍, വെളുത്തവര്‍, അങ്ങനെ ഓരോരുത്തരുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ്. കഴുത്തിന് നീളം കുറഞ്ഞവര്‍, കുറുകിയ കഴുത്തുള്ളവര്‍ അങ്ങനെയങ്ങനെ കഴുത്തില്‍ വരെ ഈ വ്യത്യസ്തതയുണ്ട്. കൈകളും കൈവിരലുകളും കാലുകളും കാതും എല്ലാം ഇതുപോലെതന്നെ. അതിനനുസരിച്ച് അവര്‍ അണിയുന്ന ആഭരണങ്ങളും വ്യത്യസ്തമാകണം. ഓരോരുത്തരുടെ താത്പര്യങ്ങള്‍, അഭിരുചികള്‍ എല്ലാം വ്യത്യസ്തമാണ്.

പുതിയ തലമുറയ്ക്ക് ധാരാളം ആഭരണങ്ങള്‍ അണിയാന്‍ താത്പര്യമില്ല. കല്ല്യാണത്തിന് പോലും ഈ വെയിറ്റെല്ലാം ഇട്ട് നില്‍ക്കാന്‍ വയ്യെന്നാണ് അവരുടെ പക്ഷം. ഇന്ന് ആഭരണങ്ങളുടെ മൂല്യം നിര്‍ണയിക്കുന്നത് ഡിസൈന്‍ ആണ്. ആ മാറ്റം എല്ലാത്തിലും വന്നു. പണ്ട് നമ്മള്‍ എങ്ങനെയാണ് ഒരു വീട് വെച്ചിരുന്നത്. ഒരു സ്ഥലം കണ്ട്, അതിലൊരു കുറ്റി അടിച്ച് അങ്ങോട്ട് ഉണ്ടാക്കിത്തുടങ്ങുകയായിരുന്നു. ഇപ്പോ ഒരു വീടിന് ഒരു എഞ്ചിനീയര്‍, ഒരു ഇന്‍റീരിയര്‍ ഡിസൈനര്‍- ഇന്‍റീരിയല്‍ ഡിസൈന്‍ മൊത്തം കഴിഞ്ഞ് ഇഷ്ടപ്പെട്ടതിന് ശേഷം മാത്രമാണ് ഇന്ന് വീട് പണി തുടങ്ങുന്നത്. അതിനി ഒരു ഷോപ്പ് ആണെങ്കിലും അങ്ങനെതന്നെ. ലോകം മൊത്തം ഡിസൈന്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്.

മാത്രമല്ല, ഓരോ വ്യക്തിയും വ്യത്യസ്തരാണ്. അവര്‍ക്ക് അവരണിയുന്ന ആഭരണത്തിലും ആ വ്യത്യസ്തത വേണമെന്ന് ആഗ്രഹമുണ്ടാകും. തടിച്ചവര്‍, മെലിഞ്ഞവര്‍, വെളുത്തവര്‍, അങ്ങനെ ഓരോരുത്തരുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ്. കഴുത്തിന് നീളം കുറഞ്ഞവര്‍, കുറുകിയ കഴുത്തുള്ളവര്‍ അങ്ങനെയങ്ങനെ കഴുത്തില്‍ വരെ ഈ വ്യത്യസ്തതയുണ്ട്. കൈകളും കൈവിരലുകളും കാലുകളും കാതും എല്ലാം ഇതുപോലെതന്നെ. അതിനനുസരിച്ച് അവര്‍ അണിയുന്ന ആഭരണങ്ങളും വ്യത്യസ്തമാകണം. ഓരോരുത്തരുടെ താത്പര്യങ്ങള്‍, അഭിരുചികള്‍ എല്ലാം വ്യത്യസ്തമാണ്.

പണ്ട് മഞ്ഞ സ്വര്‍ണമായിരുന്നു, ഇന്നത്തെ തലമുറയ്ക്ക് അത് താത്പര്യമേയില്ല. ഇന്നത് വൈറ്റ് ഗോള്‍ഡ്, ആന്‍റിക്, ഡയമണ്ട്, പ്ലാറ്റിനം എന്നൊക്കെയായി. സ്വര്‍ണം വാങ്ങാന്‍ വരുന്നവരെ ഡയമണ്ട് സെക്ഷന്‍ കൂടി പരിചയപ്പെടുത്തിക്കൊടുക്കുക എന്നൊരു പരീക്ഷണം നടത്തി നോക്കി ഞങ്ങള്‍.. പലരും പിന്നെ ഡയമണ്ടാണ് വാങ്ങിയത്. കുറച്ച് അണിയുന്നതാണ് ഭംഗി, ഉള്ളത് നല്ലതായിരിക്കുക എന്നൊക്കെയാണ് ഇന്നത്തെ തലമുറ വിചാരിക്കുന്നത്. അവിടെ വിലയോ കാരറ്റ് മൂല്യമോ ഒന്നും ആരും നോക്കുന്നില്ല. ഇഷ്ടപ്പെടണം അത്രയേയുള്ളൂ. 18 കാരറ്റിൽ പണിയുന്ന ആഭരങ്ങൾക്കും ഇന്ന് നമ്മുടെ മാർക്കറ്റിൽ ഡിമാൻഡ് കൂടിയിട്ടുണ്ട്.

സംരംഭകര്‍ ഉറപ്പുവരുത്തേണ്ട പ്രധാന കാര്യം, എന്താണോ നമ്മുടെ പ്രൊഡക്ട്- അത് എന്തുമായിക്കൊള്ളട്ടെ- അതിന്‍റെ ക്വാളിറ്റി ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുക, അതിന്‍റെ സപ്ലൈ, സര്‍വീസ് കൃത്യമായിരിക്കുക.

ഹോളോബ്രിക്സ് നിര്‍മ്മാണരംഗത്ത് നിന്നാണ് ജ്വല്ലറി ബിസിനസ് രംഗത്തേക്ക് എത്തിയതെന്ന് കേട്ടിട്ടുണ്ട്. വെട്ടുക്കല്ല് മാത്രം ഉപയോഗിച്ചിരിക്കുന്ന ഒരു തലമുറയ്ക്കാണ് ഹോളോബ്രിക്സ് പരിചയപ്പെടുത്തുന്നത്, അതിന്‍റെ ഉറപ്പും ഈടും അവരെ ബോധ്യപ്പെടുത്തുന്നത്. ശ്രമകരമായിരുന്നില്ലേ അക്കാലം ?

തീര്‍ത്തും സാധാരണ ജീവിതമായിരുന്നു എന്‍റേത്.. ജോലി കിട്ടിയതിന് ശേഷം പ്രൈവറ്റായിട്ടാണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്. പഠിച്ചത് ചരിത്രവും ഉറുദുവും, ഡബിള്‍ മെയിന്‍. ആ മൂന്നുവര്‍ഷത്തെ ഉറുദു പഠനം ഭാവിജീവിതത്തിന് കുറച്ചൊന്നുമല്ല മുതല്‍ക്കൂട്ടായത്. ബിസിനസ് ആവശ്യത്തിന് ഉത്തരേന്ത്യയിലേക്കുള്ള യാത്രകളില്‍ എന്നെ സഹായിച്ചത് ഈ ഉറുദുപഠനമായിരുന്നു.

കുറച്ചുകാലം കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജോലി. അവിടെ ജോലി ചെയ്യുന്നതിനിടെയാണ് ആര്‍ഇസിയില്‍ ഒരു മാനേജ്‍മെന്‍റ് കോഴ്‍സിന് ചേരുന്നത്. പിജിഡിഐഎം. (പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‍മെന്‍റ് ) അതായിരുന്നു കോഴ്‍സിന്‍റെ പേര്. എന്‍റെ മുപ്പതുകളുടെ ആദ്യത്തിലാണ് ഞാന്‍ ആ കോഴ്സ് ചെയ്യുന്നത്. ആ കോഴ്‍സ് പൂര്‍ത്തിയാക്കാന്‍ എനിക്ക് സാധിച്ചില്ല. പക്ഷേ, ജീവിതത്തിന്‍റെ ഗതി മാറ്റിമറിച്ചത് ആ കോഴ്‍സാണ്. പിന്നീട് അനൗപചാരികമായി പഠനം തുടർന്നു. ഐ.ഐ.എം. അഹമ്മദാബാദിലടക്കം കോഴ്‌സുകൾ ചെയ്തു.

ആർഇസി പഠനത്തിന്‍റെ ഭാഗമായി ഒരു ബിസിനസ് പ്രൊജക്ട് സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. ഹോളോബ്രിക്സ് നിര്‍മ്മാണമായിരുന്നു ഞാന്‍ അന്ന് തെരഞ്ഞെടുത്തത്. ആര്‍ഇസിയിലെ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ സഹായത്തോടെയായിരുന്നു ഞാനന്ന് ആ പ്രൊജക്ട് തയ്യാറാക്കിയിരുന്നത്.

പ്രൊജക്ട് തയ്യാറായി കഴിഞ്ഞപ്പോള്‍ എന്തുകൊണ്ട് അത് പ്രാക്ടിക്കല്‍ ആക്കിക്കൂട എന്നായി ചിന്ത. അന്ന് സിമന്‍റ് ബ്രിക്സ് ഉപയോഗത്തില്‍ അത്ര സജീവമായിട്ടില്ല. ഉറപ്പുണ്ടാവില്ല എന്ന ജനങ്ങളുടെ ആശങ്കയായിരുന്നു അതിലേക്ക് മാറാതിരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. കൂടിവന്നാല്‍, പാരപ്പെറ്റ്, അല്ലെങ്കില്‍ മതില്‍. ലോഡ് ബെയറിങ് ആയിട്ടുള്ള ഒരു നിർമ്മിതിക്കും ഹോളോബ്രിക്സ് അന്ന് ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് നശിക്കുകയോ പൊളിഞ്ഞുപോകുകയോ ചെയ്യുന്നു എന്നതായിരുന്നു അതിന് കാരണം.

ഞാന്‍ പഠിച്ച ടെക്നോളജി അനുസരിച്ച് നിര്‍മ്മിക്കുകയാണെങ്കില്‍ ഈടും ഉറപ്പും ഉണ്ടാകും എന്നെനിക്ക് ധൈര്യമുണ്ടായിരുന്നു. അതിന്‍റെ മിക്സ് റേഷ്യോ, വൈബ്രേഷൻ, ക്യൂറിങ്ങ് എന്നിവ കൃത്യമായാല്‍ മാത്രം മതി. അങ്ങനെ ഹോളോബ്രിക്സ് മാനുഫാക്‍ചറിന്‍റെ ഒരു യൂണിറ്റ് ചെറിയ രീതിയില്‍ തുടങ്ങി. 1992-93 കാലത്തായിരുന്നു അത്. പക്ഷേ, മറികടക്കേണ്ട കടമ്പകള്‍ അനവധിയായിരുന്നു. അതുണ്ടാക്കാന്‍ അറിയുന്നവരെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. കൃത്യമായ അളവില്‍ അസംസ്കൃത വസ്തുക്കൾ ചേർക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ, ഞങ്ങളുടെ നിര്‍മ്മാണ ചെലവ് നിലവിലെ മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടി. നിര്‍മാണ ചെലവ് കുറയ്ക്കാന്‍ വേണ്ടിയോ വിലകുറച്ച് വില്‍ക്കാന്‍ വേണ്ടിയോ ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യേണ്ടതില്ലെന്ന് ആദ്യമേ തീരുമാനിച്ചു.

പിന്നെ, ജില്ലാ വ്യവസായകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ സെമിനാറുകൾ സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ ഹോളോബ്രിക്സ് മാനുഫാക്‍ചേഴ്സിനെയും കൂടെക്കൂട്ടി. അത് പിന്നെ ഒരു അസോസിയേഷനാക്കി മാറ്റി. ആര്‍ഇസിയിലെ സാങ്കേതിക വിദഗ്ദ്ധരെ കൊണ്ടുവന്നു. ജില്ലാ വ്യവസായകേന്ദ്രത്തിലെ വിദഗ്ദ്ധരെയും പങ്കെടുപ്പിച്ചു. ഇങ്ങനെയൊരു സംരംഭത്തിന്‍റെ ടെക്നോളജിയും ബിസിനസ്സും ഒരുപോലെ ആ സെമിനാറില്‍ ചര്‍ച്ച ചെയ്തു. അതുവഴി ഈ രംഗത്തെ സമകാലികരായ ബിസിനസ്സുകാരെ ക്വാളിറ്റിയില്‍ ബോധവത്കരിക്കാന്‍ കഴിഞ്ഞു. ഹോളോബ്രിക്സ്, ബ്രിക്സ് ഉണ്ടാക്കുന്ന ആളുകളാണ് ഈ സെമിനാറില്‍ പങ്കെടുത്തത്. ഓരോ പ്രൊഡക്ട് ഉണ്ടാക്കുമ്പോഴും അതിന്‍റെ ടെസ്റ്റ് നടത്തി ക്വാളിറ്റി ഉറപ്പുവരുത്താന്‍ പല മാനുഫാക്ചേഴ്‌സും തയ്യാറായി. ഞങ്ങളെന്തായാലും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ആ നിലപാട് ഞങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റ് ഉണ്ടാക്കി തന്നു. സംരംഭകര്‍ ഉറപ്പുവരുത്തേണ്ട പ്രധാന കാര്യം, എന്താണോ നമ്മുടെ പ്രൊഡക്ട്- അത് എന്തുമായിക്കൊള്ളട്ടെ- അതിന്‍റെ ക്വാളിറ്റി ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുക, അതിന്‍റെ സപ്ലൈ, സര്‍വീസ് കൃത്യമായിരിക്കുക.

"എന്തുചെയ്യുമ്പോഴും വ്യത്യസ്തമായി ചെയ്യുക, അതിന്‍റെ ക്വാളിറ്റി ഉറപ്പുവരുത്തി ചെയ്യുക, ആ നാടിന്‍റെ നിയമങ്ങള്‍ക്ക് അനുസരിച്ച് ചെയ്യുക..."
സംരംഭകരാവാന്‍ താത്പര്യമുള്ള ആളുകള്‍ എന്തായാലും അതിലേക്ക് വരണം. വരാനുള്ള സാഹചര്യം ഇപ്പോഴുമുണ്ട്. കോവിഡ് 19 എന്നൊക്കെ പറഞ്ഞാല്‍ പോലും മനുഷ്യന്മാരുടെ ജീവിതം അവസാനിച്ചിട്ടില്ലല്ലോ.

ഈ കോവിഡ് കാലത്ത് എന്താണ് സംരംഭകര്‍ക്ക് നല്‍കാനുള്ള ഉപദേശം?

ഏതാണ്ട് അഞ്ഞൂറോളം പേര്‍ക്ക് നേരിട്ട് ഞങ്ങളുടെ ബിസിനസ് ഗ്രൂപ്പ് ജോലി കൊടുക്കുന്നുണ്ട്. ഞാനിപ്പോഴും ഒരു സാധാരണ ജോലിക്കാരനായിട്ട് തന്നെ തുടരുകയായിരുന്നെങ്കില്‍, അത് മൊത്തം സമൂഹത്തിന് തന്നെ നഷ്ടമായേനെ.

സംരംഭകരാവാന്‍ താത്പര്യമുള്ള ആളുകള്‍ എന്തായാലും അതിലേക്ക് വരണം. വരാനുള്ള സാഹചര്യം ഇപ്പോഴുമുണ്ട്. കോവിഡ് 19 എന്നൊക്കെ പറഞ്ഞാല്‍ പോലും മനുഷ്യന്മാരുടെ ജീവിതം അവസാനിച്ചിട്ടില്ലല്ലോ. ഒന്നല്ലെങ്കില്‍ മറ്റൊരു മേഖലയില്‍ സാധ്യതകള്‍ എന്തായാലും ഉണ്ട്. അത് കണ്ടെത്തുക എന്നതാണ് പ്രധാനം. കണ്ടെത്തിയാല്‍ മാത്രം പോര. അത് വ്യത്യസ്തമായി ചെയ്യുകയും വേണം. അതുവരെയുള്ളവര്‍ ചെയ്തുവന്ന രീതി കഴിയുന്നതും പിന്തുടരാതിരിക്കുക. നമുക്ക് നമ്മുടേത് മാത്രമായ ഒരു രീതി വികസിപ്പിച്ചെടുക്കുക.

ഒരു ഓര്‍ഗനൈസ്‍ഡ് സിസ്റ്റത്തില്‍ കൂടിയല്ലാതെ ഇനി ഇവിടുന്നങ്ങോട്ട് ബിസിനസ് നടത്താന്‍ പറ്റില്ല. കാരണം ടെക്നോളജി അത്രയും മുമ്പിലാണ്. ഓരോ നാടിന്‍റെയും നിയമങ്ങള്‍ അനുസരിച്ച് തന്നെ വേണം ബിസിനസ് ചെയ്യാന്‍. വൃത്തിയായിട്ട് ചെയ്ത് പോകുമ്പോഴേ എന്ത് ബിസിനസ്സിനും വളര്‍ച്ചയുണ്ടാകുകയുള്ളൂ.

തിരുവനന്തപുരത്തെ വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍, ജ്വല്ലറികള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് പ്രതികളുടെ മൊഴി. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഒരു കേസ് എത്തിനില്‍ക്കുന്നത് ജ്വല്ലറികളുടെ പേരിലാണ്. 30 വര്‍ഷമായി ജ്വല്ലറി ബിസിനസ്സിലുള്ള ഒരാളെന്ന നിലയില്‍ ഇത്തരം പ്രതിസന്ധികളെ എങ്ങനെയാണ് കാണുന്നത്?

ഉണ്ട്, ഒരു സമാന്തര ബിസിനസ് ആ രീതിയില്‍ ഈ മേഖലയില്‍ നടക്കുന്നുണ്ട്. ഒരു നിയമവും പാലിക്കാതെ ഇവിടെ സാധനങ്ങളുടെ ക്രയവിക്രയങ്ങൾ നടക്കുന്നുണ്ടെന്നാണല്ലോ ആ സംഭവങ്ങൾ തെളിയിക്കുന്നത്. സഫാ ഗ്രൂപ്പ് അങ്ങനെ ഒരു രീതിയിലേക്ക് പോയിട്ടില്ല. അതിന്‍റെ പ്രവർത്തനങ്ങൾ എല്ലാം സുതാര്യമാണ്. വാങ്ങുന്നതും കൊടുക്കുന്നതും നിയമാനുസൃതമായി മാത്രമാണ്. അതുതന്നെയാണ് ഞങ്ങളുടെ വളര്‍ച്ചയുടെ കാരണവും. ഇത്തരത്തിലുള്ള സാഹചര്യങ്ങളിലും സമാധാനത്തോടെ ബിസിനസ് നടത്തിക്കൊണ്ടുപോകാനും അതിന്‍റെ വളർച്ചയെക്കുറിച്ച് ആലോചിക്കാനും ഞങ്ങൾക്കാകുന്നതും അതുകൊണ്ടാണ്.

ഒരു ഓര്‍ഗനൈസ്‍ഡ് സിസ്റ്റത്തില്‍ കൂടിയല്ലാതെ ഇനി ഇവിടുന്നങ്ങോട്ട് ബിസിനസ് നടത്താന്‍ പറ്റില്ല. കാരണം ടെക്നോളജി അത്രയും മുമ്പിലാണ്. ഓരോ നാടിന്‍റെയും നിയമങ്ങള്‍ അനുസരിച്ച് തന്നെ വേണം ബിസിനസ് ചെയ്യാന്‍. വൃത്തിയായിട്ട് ചെയ്ത് പോകുമ്പോഴേ എന്ത് ബിസിനസ്സിനും വളര്‍ച്ചയുണ്ടാകുകയുള്ളൂ. സമൂഹത്തിലെ നിയമം എന്താണോ അത് പാലിക്കുകയും നടപ്പില്‍ വരുത്തുകയും വേണം. പലരും ഒരു ഓർഗനൈസേഷൻ സിസ്റ്റത്തിലേക്ക് വരാൻ തയ്യാറാകുന്നില്ല. അവിടെയാണ് അവരുടെ പരാജയം, അവര്‍ക്ക് വളരാനും കഴിയില്ല.