Top

സ്വപ്നയും സംഘവും സ്വര്‍ണ്ണം കടത്തിയത് 23 തവണ; ആദ്യം കടത്തിയത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍

ഫൈസൽ ഫരീദിനെ കൂടാതെ മറ്റ് ചിലരും വിദേശത്ത് നിന്ന് സ്വർണ്ണം അയച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്

MediaOne Logo

  • Updated:

    2020-07-19 04:37:04.0

Published:

19 July 2020 4:37 AM GMT

സ്വപ്നയും സംഘവും സ്വര്‍ണ്ണം കടത്തിയത് 23 തവണ; ആദ്യം കടത്തിയത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍
X

സ്വപ്നയും സംഘവും 23 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. 2019 മുതല്‍ നയതന്ത്രബാഗിലൂടെയും അല്ലാതെയും സ്വര്‍ണം എത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഫൈസൽ ഫരീദിനെ കൂടാതെ മറ്റ് ചിലരും വിദേശത്ത് നിന്ന് സ്വർണ്ണം അയച്ചിട്ടുണ്ടന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ളത്. നയതന്ത്ര ബാഗേജിന് പുറമെ വിമാനത്താവളം വഴിയും സംഘം സ്വർണം കടത്തിയിട്ടുണ്ടന്നാണ് കണ്ടെത്തൽ. ഇതിനായി വിദേശത്ത് നിന്നും പലരുടെയും സഹായം ലഭിച്ചിട്ടുണ്ട്. ഫൈസൽ ഫരീദിനെ കൂടാതെ സ്വർണകടത്തിന് രെയും കണ്ടത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. 2019 ൽ ആദ്യ തവണ നയതന്ത്ര ബാഗേജ് വഴി ഡമ്മി ബാഗ് അയച്ച് പരീക്ഷിച്ചതിന് ശേഷമാണ് പ്രതികൾ സ്വർണം കടത്തിയതെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. ഇതിനിടെ സ്വപ്നയുടെ ബാഗ് കസ്റ്റംസ് പിടിച്ചെടുത്തു. ഒളിവിൽ പോകുന്നതിന് മുൻപ് സ്വപ്ന സുഹൃത്തിനെ ഏൽപ്പിച്ച ബാഗാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

ഇതിലുണ്ടായിരുന്ന പണവും പിടിച്ചെടുത്തിട്ടുണ്ട്. സ്വപ്നയുടെ നിയമനം സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് കൊച്ചി സ്വദേശിയുടെ പരാതിയും ലഭിച്ചിട്ടുണ്ട്. നിയമനം അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി .വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നും പരാതിയിൽ പറയുന്നു.

TAGS :

Next Story