LiveTV

Live

Kerala

കാലവര്‍ഷം: 8 ജില്ലകളില്‍ മഴ കുറവ്, കൂടുതല്‍ കോഴിക്കോട്

വയനാട്ടില്‍‌ 58 ശതമാനമാണ് മഴയുടെ അളവില്‍ കുറവുണ്ടായത്. ഇടുക്കിയില്‍ 48 ശതമാനവും.

കാലവര്‍ഷം: 8 ജില്ലകളില്‍ മഴ കുറവ്, കൂടുതല്‍ കോഴിക്കോട്

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയില്‍ ഗണ്യമായ കുറവ്. എട്ട് ജില്ലകളിലാണ് മഴ ഏറ്റവുമധികം കുറഞ്ഞിരിക്കുന്നത്. ഇതു മൂലം പുഴകളിലെ നീരൊഴുക്കും മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞു.

കാലവര്‍ഷം തുടങ്ങിയ ജൂണ്‍ ഒന്ന് മുതല്‍ ഇതു വരെ മഴയിലുണ്ടായ കുറവ് 25 ശതമാനമാണ്. ഏറ്റവും കുറവ് മഴ പെയ്തതാകട്ടെ കഴിഞ്ഞ പ്രളയം ഏറെ ആഘാതം സൃഷ്ടിച്ച വയനാട്ടിലും.

1035 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ ലഭിച്ചത് 780 മില്ലീമീറ്റര്‍ മഴ. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, തിരുവന്തപുരം ജില്ലകളിലാണ് സാധാരണ നിലയില്‍ മഴ ലഭിച്ചത്. ഏറ്റവുമധികം മഴ പെയ്തത് കോഴിക്കോടാണ്.

വയനാട്ടില്‍‌ 58 ശതമാനമാണ് മഴയുടെ അളവില്‍ കുറവുണ്ടായത്. ഇടുക്കിയില്‍ 48 ശതമാനവും. മഴയിലുണ്ടായ കുറവ് ജല സംഭരണികളിലെ നീരൊഴുക്കിനേയും ബാധിച്ചിട്ടുണ്ട്. പുഴകളിലും ജലനിരപ്പ് കുറവാണ്.