LiveTV

Live

Kerala

പാലത്തായി പെണ്‍കുട്ടിക്ക് നീതിവേണം; മകളോടൊപ്പം കണ്ണുകെട്ടി പ്രതിഷേധിച്ച് പി.കെ ഫിറോസ്

'ഐ.ജി ശ്രീജിത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതോടെ കേസ് അട്ടിമറിച്ചതാണെന്ന് കൃത്യമായി ബോധ്യമായിരിക്കുന്നു'

പാലത്തായി പെണ്‍കുട്ടിക്ക് നീതിവേണം; മകളോടൊപ്പം കണ്ണുകെട്ടി പ്രതിഷേധിച്ച് പി.കെ ഫിറോസ്

പാലത്തായിയിലെ സഹോദരിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തുന്ന കണ്ണ് കെട്ടി സമരത്തിന്റെ ഭാഗമായി പി.കെ ഫിറോസ് മകളോടൊപ്പം കണ്ണുകെട്ടി പ്രതിഷേധിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്കിലാണ് മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഐ.ജി ശ്രീജിത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതോടെ കേസ് അട്ടിമറിച്ചതാണെന്ന് കൃത്യമായി ബോധ്യമായിരിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

പാലത്തായിയിലെ സഹോദരിക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് പ്രഖ്യാപിച്ച കണ്ണ് കെട്ടിയുള്ള...

Posted by PK Firos on Saturday, July 18, 2020

കേസ് അട്ടിമറിക്കാന്‍ ശ്രീജിത്തിനെ നിയോഗിച്ചതാണെന്നും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഫോണ്‍ സംഭാഷണമെന്നത് വ്യക്തമാണെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സഹോദരിയുടെ നീതിക്കായി സമരം മാത്രമാണ് പോംവഴിയെന്നും അദ്ദേഹം പറയുന്നു.

പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച് പീഡിപ്പിക്കുകയും മറ്റൊരാള്‍ക്ക് കാഴ്ച്ചവെക്കുകയും ചെയ്തു എന്നതാണ് കേസ്. കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനും അധ്യാപകനുമായ പത്മരാജനെ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തിന് ശേഷം പോക്‌സോ ചുമത്താതെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് ജൂലൈ 16ന് പത്മരാജന് ജാമ്യം ലഭിക്കുകയും ചെയ്തു.