LiveTV

Live

Kerala

പാലത്തായി പീഡന കേസ്; വിവാദമായി അന്വേഷണ ഉദ്യോഗസ്ഥന്‍റെ ശബ്ദസന്ദേശം

ക്രിമിനൽ നടപടി ക്രമത്തിലെ 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് നൽകുന്ന മൊഴി രഹസ്യമാണെന്നിരിക്കെയാണ് ഉദ്യോഗസ്ഥൻ തന്നെ ഈ വിവരങ്ങൾ പങ്കുവെക്കുന്നത്

പാലത്തായി പീഡന കേസ്; വിവാദമായി  അന്വേഷണ ഉദ്യോഗസ്ഥന്‍റെ ശബ്ദസന്ദേശം

പാലത്തായി പീഡനക്കേസിലെ കുറ്റപത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിശദീകരിക്കുന്ന ശബ്ദസന്ദേശം വിവാദമാവുന്നു. ശബ്ദസന്ദേശത്തിന്റെ നിയമവിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം രംഗത്ത് വന്നിരിക്കുന്നു. പരാതിക്കാരിയായ വിദ്യാർഥിനി മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങൾ ഉൾപ്പെടെ പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥൻ സംസാരിക്കുന്നത്.

ക്രിമിനൽ നടപടി ക്രമത്തിലെ 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് നൽകുന്ന മൊഴി രഹസ്യമാണെന്നിരിക്കെയാണ് ഉദ്യോഗസ്ഥൻ തന്നെ ഈ വിവരങ്ങൾ പങ്കുവെക്കുന്നത്.

സംഭാഷണത്തില്‍ മൊഴികള്‍ അവിശ്വസനീയമാണെന്ന് പറഞ്ഞ് ഇരയെ അവമതിക്കുന്നുമുണ്ട്. പാലത്തായി പീഡനക്കേസിലെ കുറ്റപത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സമർഥിക്കുന്ന രീതിയിലാണ് ശബ്ദസന്ദേശമുള്ളത്.

പുറത്ത് വരുന്ന വാർത്തകൾ യാഥാർഥ്യമെങ്കിൽ ഐജി ശ്രീജിത്തിന്റെ "ഓൺലൈൻ " വിചാരണയും, വിധിയും നിയമവിരുദ്ധവും......

Posted by Sreejith Perumana on Saturday, July 18, 2020

പീഡിപ്പിക്കപ്പെട്ടതായി ഇര പറഞ്ഞ ദിവസങ്ങളില്‍ പ്രതി കോഴിക്കോട്ടായിരുന്നു എന്നതും പീഡനം നടന്ന സ്‌കൂളിലെ ബാത്ത് റൂമിന് കൊളുത്തുണ്ടായിരുന്നില്ല എന്നതുമടക്കമുള്ള ഘടകങ്ങളാണ് പ്രതിക്കെതിരേ പോക്‌സോ ചുമത്താത്തതെന്നാണ് വിശദീകരണം. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് ക്രൈംബ്രാഞ്ച് തന്നെ കോടതിയെ അറിയിച്ച കേസില്‍ തുടര്‍നടപടികളെ അട്ടിമറിക്കുന്നതാണ് പ്രചരിക്കുന്ന സംഭാഷണത്തിലെ പരാമര്‍ശങ്ങളെല്ലാം.

വേണം നീതി; പാലത്തായി കേസില്‍ പ്രതിഷേധവുമായി കേന്ദ്രസര്‍വകലാശാലകള്‍
Also Read

വേണം നീതി; പാലത്തായി കേസില്‍ പ്രതിഷേധവുമായി കേന്ദ്രസര്‍വകലാശാലകള്‍

സന്ദേശം പുറത്തുവന്നതിന് പിന്നാലെ നിയമവിദഗ്ധരും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഐ.ജി ശ്രീജിത്തിന്റെ ഓണ്‍ലൈന്‍ 'വിചാരണയും വിധിയും' നിയമവുരുദ്ധവും അട്ടിമറിയുമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

പാലത്താഴി കേസ് അനേഷിച്ച ഉദ്യോഗസ്ഥൻ ശ്രീജിത്തിന്റെ എന്ന പേരിൽ ഒരു വോയിസ്‌ പ്രചരിക്കുന്നുണ്ട് , അത് സത്യം ആണെകിൽ 101%...

Posted by Shabeer Kr on Friday, July 17, 2020

ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തിനിടയില്‍ പൊലീസ് നടത്തുന്ന പത്രസമ്മേളനം കക്ഷിയുടെ മൗലിക അവകാശമായ നീതിയുക്തമായ വിചാരണയെ ബാധിക്കുമെന്ന സുപ്രീം കോടതിയുടെ വിധി ലംഘിക്കപ്പെട്ടുവെന്നും സുപ്രീംകോടതി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമണ്ണ ചൂണ്ടികാണിക്കുന്നു.

പാലത്തായി കേസിൽ ക്രൈം ബ്രാഞ്ച്‌ ഐ ജി ശ്രീജിത്തിന്റെ ശബ്ദത്തിൽ പ്രചരിക്കുന്ന കാൾ റെക്കോർഡിംഗ്‌ ഓഡിയോ ക്ലിപ്പ്‌ ഒരു...

Posted by Shameer K Mundoth on Friday, July 17, 2020

കേസിൽ കുറ്റാരോപിതനായ അധ്യാപകന്‍ പത്മരാജന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇത് കുറ്റപത്രത്തിലെ വീഴ്ചകൊണ്ടാണെന്ന ആരോപണം ശക്തമായിരിക്കെയാണ് പുതിയ വിവാദം.

ഈപോസ്റ്റിന്റെ കർത്താവിനെ എനിക്കറിയില്ല. അയാളുടെ ഉദ്ദേശം എന്താണ് എന്ന് ഇതിൽ ഉപയോഗിച്ച ഭാഷ യിൽ നിന്ന് വ്യക്തമാണല്ലോ....

Posted by CK Abdul Aziz on Saturday, July 18, 2020