LiveTV

Live

Kerala

വയോധികയെ പീഡിപ്പിച്ച് ആഭരണവും പണവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി മുജീബ് റഹ്മാനെയാണ് താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്

വയോധികയെ പീഡിപ്പിച്ച് ആഭരണവും പണവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

ഓട്ടോയില്‍ കയറിയ വയോധികയെ ക്രൂരമായി പീഡിപ്പിച്ച് ആഭരണവും പണവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റിലായി. കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി മുജീബ് റഹ്മാനെയാണ് താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സമാനരീതിയില്‍ മറ്റ് പലരെയും പീഡിപ്പിച്ചതായി പ്രതി മൊഴി നല്‍കിയിട്ടുണ്ടെന്ന് വടകര റൂറല്‍ എസ്.പി എ. ശ്രീനിവാസ് അറിയിച്ചു.

ഓമശ്ശേരിയിലെ ഹോട്ടല്‍ ജീവനക്കാരിയായ വയോധിക രണ്ടാം തീയതിയാണ് പീഡനത്തിന് ഇരയായത്.മുത്തേരിയില്‍ നിന്ന് മുജീബിന്‍റെ ഓട്ടോയില്‍ കയറിയ ഉടന്‍ മര്‍ദ്ദിച്ച് അവശനാക്കി കാപ്പുമല റബ്ബര്‍ എസ്റ്റേറ്റിന് സമീപത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ആഭരണവും മൊബൈല്‍ ഫോണും പണവും കൈക്കലാക്കി. കവര്‍ച്ചക്കിടെ അക്രമിച്ചുവെന്നാണ് പോലീസ് ആദ്യം കരുതിയത്. പിന്നീടാണ് പീഡനത്തിന് ഇരയായ വിവരം വയോധിക പറഞ്ഞത്. ശാസ്ത്രീയമായ അന്വേഷണത്തിനിടെയാണ് പൊലീസ് മുജീബിലെത്തിയത്. പ്രതിക്കെതിരെ വിവിധ ജില്ലകളിലായി 16 കേസുകള്‍ നിലവിലുണ്ട്.