LiveTV

Live

Kerala

വേണം നീതി; പാലത്തായി കേസില്‍ പ്രതിഷേധവുമായി കേന്ദ്രസര്‍വകലാശാലകള്‍

ജെ.എൻ.യു, ഡൽഹി, ഹെെദരാബാദ് കേന്ദ്രസർവകലാശാലയിലുൾപ്പടെ വിദ്യാർഥി സംഘടനകൾ പാലത്തായി പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധ കുറിപ്പ് ഇറക്കി

വേണം നീതി; പാലത്തായി കേസില്‍ പ്രതിഷേധവുമായി കേന്ദ്രസര്‍വകലാശാലകള്‍

പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് നിസാര വകുപ്പുകൾ ചുമത്തി പ്രതി പത്മരാജന് ജാമ്യം കിട്ടിയ സംഭവത്തിൽ ദേശവ്യാപക പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ. രാജ്യത്തെ കേന്ദ്രസർവകലാശാല യൂണിയനുകൾ സംഭവത്തിൽ പ്രതിഷേധവുമായി രം​ഗത്തെത്തി. കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചത്.

വേണം നീതി; പാലത്തായി കേസില്‍ പ്രതിഷേധവുമായി കേന്ദ്രസര്‍വകലാശാലകള്‍

ജെ.എൻ.യു, ഡൽഹി, ഹെെദരാബാദ് കേന്ദ്രസർവകലാശാലകളിലുൾപ്പടെ വിദ്യാർഥി സംഘടനകൾ പാലത്തായി പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധ കുറിപ്പ് ഇറക്കി. കേസിൽ പൊലീസ് കുറ്റകരമായ വീഴ്ച്ച വരുത്തിയതായും, പോക്സോ വകുപ്പ് ചുമത്താതെ പ്രതിക്ക് വേണ്ടി ഒളിച്ചുകളി നടത്തുന്നതായും വിദ്യാർഥികൾ കുറ്റപ്പെടുത്തി.

വേണം നീതി; പാലത്തായി കേസില്‍ പ്രതിഷേധവുമായി കേന്ദ്രസര്‍വകലാശാലകള്‍

ജെ.എൻ.യു യൂണിയൻ ഭരിക്കുന്ന ഇടത് സംഘടനകളായ ഐസ, ഡി.എസ്.എഫ് സംഘടനകളും പാലത്തായി വിഷയത്തിൽ നീതി ആവശ്യപ്പെട്ട് കുറിപ്പ് പുറത്തിറക്കുകയുണ്ടായി. കേസിൽ കേരള സർക്കാർ നീതി ഉറപ്പ് വരുത്തണം. ലെെം​ഗികാതിക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനും ഇടതു വിദ്യാർഥി സംഘടനകൾ ഉൾപ്പടെ ആവശ്യപ്പെട്ടു.

കേസില്‍ നിയമോപദേശം മറികടന്നായിരുന്നു ബി.ജെ.പി നേതാവായ പ്രതി പത്മരാജനെതിരെ പോക്സോ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. റിമാന്‍റ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്.

വേണം നീതി; പാലത്തായി കേസില്‍ പ്രതിഷേധവുമായി കേന്ദ്രസര്‍വകലാശാലകള്‍
വേണം നീതി; പാലത്തായി കേസില്‍ പ്രതിഷേധവുമായി കേന്ദ്രസര്‍വകലാശാലകള്‍