LiveTV

Live

Kerala

ശിവശങ്കറിന്‍റെ സസ്‍പെന്‍ഷന്‍: പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം ഇനി മുഖ്യമന്ത്രി

നിരവധി വിവാദങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ചേര്‍ത്ത് പിടിച്ച ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി കൈവിട്ടതോടെ പ്രതിപക്ഷത്തിന്‍റെ നീക്കത്തിന് ഊര്‍ജ്ജം ഇരട്ടിയായി.

ശിവശങ്കറിന്‍റെ  സസ്‍പെന്‍ഷന്‍: പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം ഇനി മുഖ്യമന്ത്രി

എം ശിവശങ്കറിനെ സസ്‍പെന്‍ഡ് ചെയ്തെങ്കിലും സര്‍ക്കാരിന് മുന്നിലെ വെല്ലുവിളികള്‍ അവസാനിക്കില്ല. സസ്‍പെന്‍ഡ് ചെയ്യപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തി വര്‍ധിക്കും. മുഖ്യമന്ത്രിയെ തന്നെ ലക്ഷ്യം വച്ച് മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

സോളാറിലൂടെ യുഡിഎഫിനേറ്റ അതേ ചൂടാണ് സ്വര്‍ണക്കടത്തിലൂടെ എല്‍ഡിഎഫിന് കിട്ടുന്നത്. സോളാറിലെ പൊള്ളലിന്‍റെ പാടുകളുള്ള യുഡിഎഫ് പ്രതികാരദാഹിയെപ്പോലെയാണ് സര്‍ക്കാരിനെതിരെ സ്വര്‍ണ്ണക്കടത്ത് കേസ് ഉപയോഗിക്കുന്നത്. നിരവധി വിവാദങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ചേര്‍ത്ത് പിടിച്ച ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി കൈവിട്ടതോടെ പ്രതിപക്ഷത്തിന്‍റെ നീക്കത്തിന് ഊര്‍ജ്ജം ഇരട്ടിയായി. ശിവശങ്കറിനെ സസ്‍പെന്‍ഡ് ചെയ്തോടെ രാഷ്ട്രീയ നീക്കങ്ങള്‍ വിജയിക്കുന്നതായും യുഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്.

മുൻ ഐ.ടി സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തു
Also Read

മുൻ ഐ.ടി സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തു

മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കറിനെ പുറത്താക്കി; മിര്‍ മുഹമ്മദിന് പകരം ചുമതല
Also Read

മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കറിനെ പുറത്താക്കി; മിര്‍ മുഹമ്മദിന് പകരം ചുമതല

ശിവശങ്കറിനെ സസ്‍പെന്‍ഡ് ചെയ്തെങ്കിലും സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധികള്‍ അവസാനിക്കുന്നില്ല. ശിവശങ്കറിനെ എന്‍ഐഎ പ്രതി ചേര്‍ത്താല്‍ ഉണ്ടാകുന്ന തിരിച്ചടിയെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ശിവശങ്കറിന് അപ്പുറത്തേക്ക് മറ്റൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തി വരാത്തതാണ് ഏക ആശ്വാസമായി സര്‍ക്കാര്‍ കാണുന്നത്. പ്രതിപക്ഷം മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് നീങ്ങുമ്പോഴും സിപിഎമ്മിന്‍റെ ഒഴികെയുള്ള പിന്തുണ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. സിപിഐ പരസ്യമായ ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടുമില്ല. വരും ദിവസങ്ങളിലെ അന്വേഷണവും മൊഴിയെടുപ്പും എല്ലാം സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായകവുമാണ്.

എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് പത്തുമണിക്കൂര്‍; വീട്ടിലെത്തിച്ചത് പുലര്‍ച്ചെ രണ്ട് മണിക്ക്
Also Read

എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് പത്തുമണിക്കൂര്‍; വീട്ടിലെത്തിച്ചത് പുലര്‍ച്ചെ രണ്ട് മണിക്ക്