LiveTV

Live

Kerala

'മാരാർജി ഭവനിൽ പണയം വെച്ച നട്ടെല്ല് ഇനിയെങ്കിലും തിരിച്ചെടുക്കാൻ ആഭ്യന്തര മന്ത്രി തയ്യാറാകണം'; കൊടിക്കുന്നില്‍ സുരേഷ് എം.പി

പാലത്തായി പീഡനകേസില്‍ ബി.ജെ.പി നേതാവായ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതില്‍ വിമര്‍ശനവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി

'മാരാർജി ഭവനിൽ പണയം വെച്ച നട്ടെല്ല് ഇനിയെങ്കിലും തിരിച്ചെടുക്കാൻ  ആഭ്യന്തര മന്ത്രി തയ്യാറാകണം'; കൊടിക്കുന്നില്‍ സുരേഷ് എം.പി

പാലത്തായി പീഡനകേസില്‍ ബി.ജെ.പി നേതാവായ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതില്‍ വിമര്‍ശനവുമായി കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി. മാരാർജി ഭവനിൽ പണയം വെച്ച നട്ടെല്ല് ഇനിയെങ്കിലും തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ പിണറായി വിജയൻ തയ്യാറാകണമെന്നും കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ഇടപെടുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഒരു ഫോണ്‍കോള്‍ പോയിരുന്നെങ്കില്‍ ഒരു ഒമ്പത് വയസുകാരിക്ക് നീതി ലഭിച്ചേനെയെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി. കള്ളക്കടത്തുകാരുടെയും അഴിമതിക്കാരുടെയും മാത്രമല്ല, പാലത്തായിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കൂടി മുഖ്യമന്ത്രിയാണ് താനെന്ന ബോധ്യം പിണറായി വിജയന് ഉണ്ടാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

പാലത്തായി കേസില്‍ പ്രതി കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്സോ വകുപ്പുകൾ ചുമത്തിയിരുന്നില്ല. പോക്സോ ആക്ട് ചുമത്താത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്ന ആക്ഷേപം പരക്കെ നിലനില്‍ക്കെയാണ് ഇന്നലെ വൈകിട്ട് തലശേരി പോക്സോ കോടതി പ്രതി പത്മരാജന് ജാമ്യം നല്‍കിയത്.

കൊടിക്കുന്നില്‍ സുരേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കള്ളക്കടത്തുകാരുടെയും അഴിമതിക്കാരുടെയും മാത്രമല്ല, പാലത്തായിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കൂടി മുഖ്യമന്ത്രിയാണ് താനെന്ന ബോധ്യം പിണറായി വിജയന് ഉണ്ടാകണം.

മാരാർജി ഭവനിൽ പണയം വെച്ച നട്ടെല്ല് ഇനിയെങ്കിലും തിരിച്ചെടുക്കാൻ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ പിണറായി വിജയൻ തയ്യാറാകാണം.