LiveTV

Live

Kerala

കേരളത്തിലെ ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടർ ചുമതലയേറ്റു

ഷൊർണൂർ സ്വദേശി ഒ.സജിതയാണ് സ്ത്രീകൾക്കും എക്സൈസ് ഇൻസ്പെക്ടർമാരാവാമെന്ന സർക്കാർ ഉത്തരവിനുശേഷം ഈ പദവിയിലെത്തുന്ന ആദ്യ വനിത.

കേരളത്തിലെ ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടർ ചുമതലയേറ്റു

കേരളത്തിലെ ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടർ തിരൂർ എക്സൈസ് സർക്കിൾ ഓഫീസിൽ ചുമതലയേറ്റു. ഷൊർണൂർ സ്വദേശി ഒ.സജിതയാണ് സ്ത്രീകൾക്കും എക്സൈസ് ഇൻസ്പെക്ടർമാരാവാമെന്ന സർക്കാർ ഉത്തരവിനുശേഷം ഈ പദവിയിലെത്തുന്ന ആദ്യ വനിത.

സ്ത്രീകൾക്കെന്താണ് കുഴപ്പം എന്ന് സംസ്ഥാനത്തെ ആരോഗ്യമന്ത്രി കെ. കെ ശൈലജ നിയമസഭയിൽ വെച്ച് ചോദിച്ചിട്ട് അധിക നാളുകൾ ആയിട്ടില്ല . അത് തന്നെയാണ് സംസ്ഥാനത്തെ ആദ്യ എക്സൈസ് ഇൻസ്‌പെക്ടർ തന്‍റെ പദവിയിലൂടെ സമൂഹത്തോട് ചോദിക്കുന്നത് . 2016 ലാണ് വനിതകൾക്കും എക്സൈസ് ഇൻസ്പെക്ടർ ആകാമെന്ന സർക്കാർ തീരുമാനം വരുന്നത്.

2014ൽ സിവിൽ എക്സൈസ് ഓഫിസറായി സർവീസിൽ കയറിയ സജിത വകുപ്പുതല പരീക്ഷയെഴുതി വിജയിച്ച് ഇൻസ്പെക്ടർ പദവിയിലെത്തുന്ന പ്രഥമ വനിതയുമായി . നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും സർവീസിലേക്ക് കൂടുതൽ വനിതകൾ വരുമെന്നാണ് പ്രതീക്ഷയെന്നും സജിത പറഞ്ഞു. തൃശൂർ ജില്ലയിലെ സിവിൽ എക്സൈസ് ഓഫിസറായിരുന്നു സജിത. ഷൊർണ്ണൂർ ചുഡുവാലത്തൂർ സ്വദേശി കെ.ജി.അജിയുടെ ഭാര്യയാണ്. ഏഴാം ക്ലാസുകാരിയായ മകളുമുണ്ട്.