Top

കോവിഡ് പ്രതിരോധത്തിന് വേണ്ടത് സ്പൂൺ മുതൽ ആംബുലൻസ് വരെ; സഹായമഭ്യർത്ഥിച്ച് എറണാകുളം ജില്ലാ കളക്ടർ

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലേക്കാണ് എറണാകുളം ജില്ലാ കളക്ടർ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

MediaOne Logo

  • Updated:

    2020-07-17 14:14:09.0

Published:

17 July 2020 2:14 PM GMT

കോവിഡ് പ്രതിരോധത്തിന് വേണ്ടത് സ്പൂൺ മുതൽ ആംബുലൻസ് വരെ; സഹായമഭ്യർത്ഥിച്ച് എറണാകുളം ജില്ലാ കളക്ടർ
X

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായമഭ്യര്‍ത്ഥിച്ച് എറണാകുളം ജില്ലാകലക്ടര്‍. പഞ്ചായത്തുകളിലും നഗരസഭ വാര്‍ഡ് തലത്തിലും ഒരുക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലേക്കാണ്(എഫ്.എല്‍.ടി.സി) എറണാകുളം ജില്ലാ കളക്ടർ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. കോവിഡ് രോഗവ്യാപന ചികിത്സയ്ക്കായി പഞ്ചായത്ത്, നഗരസഭാ തലത്തില്‍ തന്നെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. 50 മുതല്‍ 100വരെ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാവുന്നതായിരിക്കും ഓരോ കേന്ദ്രവും. പതിനായിരത്തിനും പന്ത്രണ്ടായിരത്തിനുമിടയില്‍ രോഗികള്‍ക്കുള്ള സൗകര്യങ്ങള്‍ കണ്ടത്തേണ്ടതുണ്ട്.

എഫ്. എൽ. ടി. സി കളിലേക്ക് അടിയന്തരമായി ആവശ്യമുള്ള വസ്തുക്കൾ

• മടക്കാവുന്ന കട്ടിലുകള്‍

• എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍

• കിടക്ക

• ബെഡ് ഷീറ്റ്

• തലയണ

• തോർത്ത്‌

• പുതപ്പ്

• സർജിക്കൽ മാസ്ക്

• പി. പി. ഇ കിറ്റ്

• ആംബുലൻസ്

• സ്റ്റീൽ പാത്രങ്ങൾ

• സ്റ്റീൽ ഗ്ലാസ്സുകൾ

• ഇലക്ട്രിക് ഫാൻ

• സ്പൂൺ

• ജഗ്

• മഗ്‌

• ബക്കറ്റ്

• സോപ്പ്

• ഹാൻഡ് സാനിറ്റൈസർ

• ചെറിയ ബിന്നുകൾ

• കസേര, ബെഞ്ച്

• സാനിറ്ററി പാഡുകൾ

• ഡയപ്പർ

• പേപ്പർ

• പേന

• മാസ്ക്

• എമർജൻസി ലാംപ്

• മെഴുകുതിരി

• കുടിവെള്ളം

• വോളന്റീയർമാർക്കുള്ള താമസ സൗകര്യം

• വസ്ത്രങ്ങൾ അലക്കാനുള്ള സംവിധാനങ്ങൾ

• മാലിന്യ സംസ്കരണ സംവിധാനം

• റെഫ്രിജറേറ്റർ

• അഗ്നിശമന ഉപകരണങ്ങൾ

സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സാധനസാമഗ്രികള്‍ കളക്ടറേറ്റിന് സമീപം തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിലെ ജില്ലാതല സംഭരണകേന്ദ്രത്തിലോ താലൂക്ക് ആസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനിരിക്കുന്ന കേന്ദ്രങ്ങളിലോ ഏല്‍പ്പിക്കാം.

കളക്ടറുടെ ആഹ്വാന പ്രകാരം സുന്നി യുവജനസം ഘം ബെഡ്ഷീറ്റുകൾ കൈമാറുന്നു.
TAGS :

Next Story