LiveTV

Live

Kerala

കേരളം വിടുന്നതിന് മുന്‍പ് സ്വപ്ന സുരേഷും സന്ദീപും രണ്ട് മണിക്കൂറോളം വാളയാറില്‍ തങ്ങി

ഉച്ചക്ക് 1.39 ന് വാളയാര്‍ ടോള്‍ പ്ലാസ കടന്ന ഇവരുടെ വാഹനം ഒരു മണിക്കൂര്‍ 48 മിനിട്ട് കഴിഞ്ഞാണ് അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള തമിഴ്നാട് ചെക്പോസ്റ്റിലെത്തിയത്

കേരളം വിടുന്നതിന് മുന്‍പ് സ്വപ്ന സുരേഷും സന്ദീപും രണ്ട് മണിക്കൂറോളം വാളയാറില്‍ തങ്ങി

കേരളം വിടുന്നതിന് മുന്‍പ് സ്വപ്ന സുരേഷും സന്ദീപും അടക്കമുള്ളവര്‍ വാളയാറില്‍ രണ്ടു മണിക്കൂറോളം തങ്ങി. ഒന്‍പതാം തിയതി ഉച്ചക്ക് ഒന്നര മുതല്‍ മൂന്നര വരെയുള്ള സമയമാണ് ഇവര്‍ ഇവിടെ ചെലവഴിച്ചത്.

സ്വപ്ന കേരളം വിട്ടത് സ്വർണം പിടികൂടി നാല് ദിവസത്തിന് ശേഷം വാളയാര്‍ വഴി
Also Read

സ്വപ്ന കേരളം വിട്ടത് സ്വർണം പിടികൂടി നാല് ദിവസത്തിന് ശേഷം വാളയാര്‍ വഴി

ഉച്ചക്ക് 1.39 ന് വാളയാര്‍ ടോള്‍ പ്ലാസ കടന്ന ഇവരുടെ വാഹനം ഒരു മണിക്കൂര്‍ 48 മിനിട്ട് കഴിഞ്ഞാണ് അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള തമിഴ്നാട് ചെക്പോസ്റ്റിലെത്തിയത്.

സ്വപ്ന സുരേഷ് കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് കടന്നത് വാളയാര്‍ ചെക്പോസ്റ്റ് വഴിയായിരുന്നു. ജൂലൈ 9ന് ഉച്ചക്ക് 1.39നാണ് കെഎല്‍ 01 സിജെ1981 എന്ന മാരുതി എസ് ക്രാസ് കാറിൽ വാളയാർ ടോൾ പ്ലാസ കടന്നത്. സ്വന്തം വാഹനത്തിൽ സ്വപ്ന അതിർത്തിയില്‍ എത്തിയിട്ട് പോലും പൊലീസിന് പിടികൂടാൻ കഴിഞ്ഞില്ല. സംസ്ഥാന അതിർത്തിയിലേക്ക് നിർദേശം ലഭിക്കാത്തതിനാൽ പ്രത്യേക പരിശോധന ഉണ്ടായിരുന്നില്ല. കോവിഡിന്‍റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങളെ കേരള ചെക്ക് പോസ്റ്റിൽ പരിശോധിക്കുന്നില്ല. വാളയാർ ടോൾ പ്ലാസയിലെ 10ആം നമ്പർ ലൈനിലൂടെയാണ് സ്വപ്‌ന കടന്ന് പോയത്. സ്വപ്നയുടെ വാഹനം കടന്ന് പോയ സമയത്ത് ടോൾ പ്ലാസയിലെ സി.സി.ടി.വികൾ പ്രവർത്തിച്ചിരുന്നില്ലെന്നാണ് സൂചന.