LiveTV

Live

Kerala

'സാറേ... കാലം നീതി നടപ്പാക്കാതെ ഒരിക്കലും കടന്നുപോകില്ല'; പാലത്തായി കേസില്‍ ഐജി ശ്രീജിത്തിന്‍റെ പേജില്‍ പ്രതിഷേധം

പൊലീസ് സ്റ്റേഷനുകളിൽ ചൈൽഡ് ഫ്രൻഡ്​ലി സ്പേസ് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ക്ഷണക്കത്ത്​ ഐ.ജി ഇന്നലെ ഫേസ്​ബുക്കിൽ പങ്കുവെച്ചിരുന്നു​

'സാറേ... കാലം നീതി നടപ്പാക്കാതെ ഒരിക്കലും കടന്നുപോകില്ല'; പാലത്തായി കേസില്‍ ഐജി ശ്രീജിത്തിന്‍റെ പേജില്‍ പ്രതിഷേധം

കണ്ണൂര്‍ പാലത്തായിയില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട്​ ക്രൈംബ്രാഞ്ച്​ ഐ.ജി ശ്രീജിത്തിന്‍റെ ഫേസ്ബുക് പേജിൽ പ്രതിഷേധം. കേസിൽ പ്രതിക്കെതിരെ പോക്സോ പോലും ചുമത്താതെ ക്രൈംബ്രാഞ്ച്​ കുറ്റപത്രം സമർപ്പിച്ചതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ശേഷം ഇന്ന് പ്രതി പത്മരാജന് ജാമ്യം കൂടി ലഭിച്ചതോടെ പ്രതിഷേധം കനത്തു.

പൊലീസ് സ്റ്റേഷനുകളിൽ ചൈൽഡ് ഫ്രൻഡ്​ലി സ്പേസ് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ക്ഷണക്കത്ത്​ ഐ.ജി ഇന്നലെ ഫേസ്​ബുക്കിൽ പങ്കുവെച്ചിരുന്നു​. ഇതിന് താഴെയാണ് എണ്ണായിരത്തിലേറെ ​കമന്‍റുകളാണ് പ്രതിഷേധ സൂചകമായി പ്രത്യക്ഷപ്പെട്ടത്. പീഡനം നടന്നെന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ടായിട്ടും പോക്സോ ചുമത്താത്ത നിങ്ങളെ നമിക്കണം, നിയമം നടപ്പാക്കാൻ സാധിക്കുന്നില്ലെങ്കിൽ യൂനിഫോം ഊരിവെച്ച് പോകണം എന്നിങ്ങനെ പ്രതിഷേധത്തിന്‍റെ നിരവധി തലങ്ങളാണ് പോസ്റ്റിന് താഴെ കാണാന്‍ സാധിക്കുന്നത്.

പ്രതിയായ ബി.​ജെ.​പി നേ​താ​വ് പ​ത്മ​രാ​ജ​നെ സംരക്ഷിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.​ ശേഷമാണ്​ പ്രതിയെ അറസ്​റ്റുചെയ്തത്. പാലത്തായി കേസിൽ പ്രതികൾക്കെതിരെ പോക്സോ ചുമത്താതെ ജുവനൈൽ ജസ്​റ്റീസ് ആക്ടിലെ നിസ്സാര വകുപ്പുകൾ മാത്രം ചേർത്താണ് ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. മ​റ്റൊ​രാ​ൾ കൂ​ടി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന കു​ട്ടി​യു​ടെ മാ​താ​വി​​​ന്‍റെ പ​രാ​തി​യി​ൽ കു​ട്ടി​യുടെ മൊഴിയെടുക്കുകയോ എഫ്.ഐ.ആർ ഇടുകയോ ചെയ്തിട്ടില്ല.