LiveTV

Live

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ കൊല്ലം സ്വദേശി ആത്മഹത്യ ചെയ്തു

കൊല്ലം സ്വദേശി നിസാമുദ്ദീനാണ് ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ കൊല്ലം സ്വദേശി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കൊല്ലം സ്വദേശി നിസാമുദ്ദീനാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

ഇന്ന് രാവിലെയാണ് നിസാമുദ്ദീന്‍ നിരീക്ഷണ വാര്‍ഡില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ആരോഗ്യപ്രവര്‍ത്തകരെത്തി ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിന് മുന്‍പും കോവിഡ് നിരീക്ഷണത്തിലിരുന്നവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് വീണ്ടും ആത്മഹത്യയുണ്ടായത്.