LiveTV

Live

Kerala

കൂടത്തായി കേസിന്‍റെ വിചാരണ അട്ടിമറിക്കാന്‍ ശ്രമമെന്ന പൊലീസിന്‍റെ രഹസ്യ റിപ്പോര്‍ട്ട് തള്ളി പരാതിക്കാരി

അഭിഭാഷകരുടെ നേതൃത്വത്തില്‍ വിചാരണ അട്ടിമറിക്കാന്‍ ശ്രമമെന്നായിരുന്നു എസ്പി കെ.ജി സൈമണിന്‍റെ രഹസ്യ റിപോര്‍ട്ട്.

കൂടത്തായി കേസിന്‍റെ വിചാരണ അട്ടിമറിക്കാന്‍ ശ്രമമെന്ന പൊലീസിന്‍റെ രഹസ്യ റിപ്പോര്‍ട്ട് തള്ളി പരാതിക്കാരി

കൂടത്തായി കേസിന്‍റെ വിചാരണ അട്ടിമറിക്കാന്‍ ശ്രമമെന്ന എസ്പി കെ ജി സൈമണിന്‍റെ രഹസ്യ റിപോര്‍ട്ട് തള്ളി പരാതിക്കാരിയും സാക്ഷിയും. വിചാരണ അട്ടിമറിക്കാന്‍ യാതൊരു ശ്രമവുമില്ലെന്ന് റെഞ്ചി തോമസ് മീഡിയവണിനോട് പറഞ്ഞു. മീഡിയവണ്‍ എക്സ്ക്ലൂസിവ്.

അഭിഭാഷകരുടെ നേതൃത്വത്തില്‍ വിചാരണ അട്ടിമറിക്കാന്‍ ശ്രമമെന്നായിരുന്നു എസ്പി കെ.ജി സൈമണിന്‍റെ രഹസ്യ റിപോര്‍ട്ട്. ജോളിക്ക് നിയമോപദേശം നല്‍കിയ അഭിഭാഷകനെ സാക്ഷിയാക്കിയതും നോട്ടറിയെ പ്രതിയാക്കിയതുമാണ് രഹസ്യ റിപോര്‍ട്ടില്‍ സൂചിപ്പിച്ചത്. ഇത് പുറത്ത് വന്നതിന് പിന്നാലെയാണ് പോലീസിനെ തള്ളി റെഞ്ചി തോമസിന്‍റെ രംഗപ്രവേശനം

റെഞ്ചിയെ പിന്തുണച്ചായിരുന്നു പ്രധാന സാക്ഷിയുടേയും പ്രതികരണം. ഇതോടെ പോലീസ് രഹസ്യ റിപോര്‍ട്ട് സംശയത്തിന്‍റെ നിഴലിലായി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന നിലപാട് റെഞ്ചി തോമസ് നേരത്തെ ഉയര്‍ത്തിയിരുന്നു.