LiveTV

Live

Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: കോവിഡ് സ്ഥിരീകരിച്ചത് കണ്ണൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന്

കരിയാട് പുതിയ റോഡിൽ കിഴക്കേടത്ത് മീത്തൽ സലീഖാണ് (24) മരിച്ചത്. ഒന്നര മാസം മുമ്പ് അഹമ്മദാബാദിൽ നിന്ന് എത്തിയതായിരുന്നു ഇയാള്‍.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: കോവിഡ് സ്ഥിരീകരിച്ചത് കണ്ണൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന്

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂരിൽ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കരിയാട് പുതിയ റോഡിൽ കിഴക്കേടത്ത് മീത്തൽ സലീഖാണ് (24) മരിച്ചത്. ഒന്നര മാസം മുമ്പ് അഹമ്മദാബാദിൽ നിന്ന് എത്തിയതായിരുന്നു ഇയാള്‍.

മെയ് 13ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു സലീഖ്. ഇതിനിടെ രോഗലക്ഷണങ്ങള്‍ കണ്ടെങ്കിലും അധികൃതരുമായി ബന്ധപ്പെട്ടില്ലെന്ന് പരാതിയുണ്ട്. രോഗം കലശലായപ്പോഴാണ് സുഹൃത്തിനെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു