LiveTV

Live

Kerala

സ്വർണക്കടത്ത് കേസ്; സമരങ്ങൾക്ക് അവധി പ്രഖ്യാപിച്ച് യു.ഡി.എഫ്

ഈ മാസം 31 വരെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സമരങ്ങൾ നിർത്തിവെക്കും.

സ്വർണക്കടത്ത് കേസ്; സമരങ്ങൾക്ക് അവധി പ്രഖ്യാപിച്ച് യു.ഡി.എഫ്

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ യു.ഡി.എഫ് നടത്താനിരുന്ന എല്ലാ സമരങ്ങളും മാറ്റിവെക്കുന്നതായി യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. കോവിഡ് വ്യാപനവും കോടതി വിധിയും പരിഗണിച്ചാണ് തീരുമാനം. വിദ്യാർഥി യുവജനപ്രസ്ഥാനങ്ങളോടും അവർ പ്രഖ്യാപിച്ച സമരങ്ങൾ മാറ്റിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് സമയത്ത് സമരങ്ങൾ തുടരുന്നതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഈ മാസം 31 വരെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സമരങ്ങൾ യു.ഡി.എഫ് നടത്തില്ല.