LiveTV

Live

Kerala

ദുബൈയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗ് അയച്ചത് ഫൈസല്‍ ഫരീദ് തന്നെ

അറ്റാഷേയുടെ പേരില്‍ ബാഗ് അയച്ച എയര്‍വേ ബില്ലില്‍ രേഖപ്പെടുത്തിയത് ഫൈസലിന്റെ വിലാസം

ദുബൈയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗ് അയച്ചത് ഫൈസല്‍ ഫരീദ് തന്നെ

ദുബൈയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗ് അയച്ചത് ഫൈസല്‍ ഫരീദ് തന്നെ. ബാഗ് അയച്ചതിന്റെ രേഖകള്‍ മീഡിയവണിന് ലഭിച്ചു. അറ്റാഷേയുടെ പേരില്‍ ബാഗ് അയച്ച എയര്‍വേ ബില്ലില്‍ രേഖപ്പെടുത്തിയത് ഫൈസലിന്റെ വിലാസമാണ്.

ബാഗ് അയക്കാന്‍ അറ്റാഷേയുടെ പേരില്‍ നല്‍കിയ കത്തില്‍ നല്‍കിയ എമിറേറ്റ്സ് ഐഡി നമ്പറും ഫൈസലിന്‍റേതാണെന്ന് രേഖകളില്‍ വ്യക്തം.