LiveTV

Live

Kerala

അപവാദപ്രചരണവും വ്യക്തിഹത്യയും; ബി.ജെ.പി സംസ്ഥാന സെക്രട്ടറിക്കെതിരെ മാനനഷ്ട കേസ് നല്‍കി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

എറണാകുളത്തെ പ്രമുഖ അഭിഭാഷകനായ എസ്. ശ്രീകുമാര്‍ അസോസിയേറ്റ്സ് മുഖേനയാണ് സ്പീക്കര്‍ വക്കീല്‍ നോട്ടീസ് അയച്ചത്

അപവാദപ്രചരണവും വ്യക്തിഹത്യയും; ബി.ജെ.പി സംസ്ഥാന സെക്രട്ടറിക്കെതിരെ മാനനഷ്ട കേസ് നല്‍കി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണനെതിരെ അടിസ്ഥാനരഹിതമായ അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തിയ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശ്രീ. എ.എന്‍ രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസ്. ഏഴ് ദിവസത്തിനുള്ളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പിന്‍വലിച്ച് നിരുപാധികമായി മാപ്പു പറയുകയും നഷ്ടപരിഹാരമായി ഒരുകോടി രൂപ കെട്ടിവെക്കുകയും ദൃശ്യ-പത്ര മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുകയും ചെയ്യാത്തപക്ഷം സിവിലായും ക്രിമിനലായും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നാണ് നോട്ടീസ്. എറണാകുളത്തെ പ്രമുഖ അഭിഭാഷകനായ എസ്. ശ്രീകുമാര്‍ അസോസിയേറ്റ്സ് മുഖേനയാണ് സ്പീക്കര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.