LiveTV

Live

Kerala

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ എടുക്കാനൊരുങ്ങി കസ്റ്റംസ്

റമീസിന്‍റെ കസ്റ്റഡി അപേക്ഷയും ഇന്ന്. റമീസില്‍ നിന്ന് സ്വര്‍ണം വാങ്ങിച്ചതിന് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ എടുക്കാനൊരുങ്ങി കസ്റ്റംസ്

സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ എടുക്കാനൊരുങ്ങി കസ്റ്റംസ്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി. കൂടുതല്‍ പേരുടെ പങ്ക് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യണമെന്ന് കസ്റ്റംസ് കോടതിയില്‍ അവശ്യപ്പെട്ടിരിക്കുന്നത്. ഇടനിലക്കാരനായ റമീസിന്‍റെ കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കുന്നുണ്ട്.

അതേസമയം, റമീസില്‍ നിന്ന് സ്വര്‍ണം വാങ്ങിച്ചതിന് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സ്വദേശി ജലാൽ, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സന്ദീപിനെ ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തപ്പോള്‍ കണ്ടെടുത്ത ബാഗ് ഇന്ന് കോടതിയില്‍ പരിശോധിച്ചേക്കും. സന്ദീപിനെ ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തപ്പോള്‍ കണ്ടെടുത്ത ബാഗാണ് പരിശോധിക്കുക. കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള സരിത്തിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.