LiveTV

Live

Kerala

പാലത്തായി പീഡന കേസ്; പത്മരാജനെതിരെ നിസാര വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടന്നും കുറ്റപത്രത്തില്‍ പറയുന്നു

പാലത്തായി പീഡന കേസ്; പത്മരാജനെതിരെ നിസാര വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ പാലത്തായി പീഡന കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതി പത്മരാജനെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. കുറ്റപത്രത്തില്‍ പോക്സോ വകുപ്പില്ല.ലൈംഗിക ഉപദ്രവം സംബന്ധിച്ച് തുടരന്വേക്ഷണം വേണമെന്നും കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച്. കേസില്‍ പുനരന്വേക്ഷണം ആവശ്യപ്പെട്ട് സമരസമിതി രംഗത്തെത്തി.

പ്രതി കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേക്ഷണ സംഘം ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത്. തലശേരി പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പ് ചുമത്തിയിട്ടില്ല.

'കേരളം മറക്കില്ല ടീച്ചറേ, നീതി വേണം'; പാലത്തായി കേസില്‍ ശൈലജ ടീച്ചറുടെ പോസ്റ്റിന് താഴെ പ്രതിഷേധം
Also Read

'കേരളം മറക്കില്ല ടീച്ചറേ, നീതി വേണം'; പാലത്തായി കേസില്‍ ശൈലജ ടീച്ചറുടെ പോസ്റ്റിന് താഴെ പ്രതിഷേധം

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള കുറ്റങ്ങളാണ് ഇതിലുള്ളത്. കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നോ എന്നത് തുടരന്വേക്ഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെവ നിലപാട്. മാത്രവുമല്ല, കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഇതിനിടെ കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്ന് പാലത്തായി സമരസമിതി ആരോപിച്ചു. ഒരു വനിത ഐ.എ.എസ് ഓഫീസറുടെ മേല്‍ നോട്ടത്തില്‍ കേസ് പുനരന്വേക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

'വാളയാര്‍ വഴിയേ പാലത്തായി, പൊലീസിന്‍റേത് തട്ടിക്കൂട്ട് കുറ്റപത്രം, ശൈലജ ടീച്ചര്‍ ഉറക്കം നടിക്കരുത്'; വിമര്‍ശനവുമായി വി.ടി ബല്‍റാം
Also Read

'വാളയാര്‍ വഴിയേ പാലത്തായി, പൊലീസിന്‍റേത് തട്ടിക്കൂട്ട് കുറ്റപത്രം, ശൈലജ ടീച്ചര്‍ ഉറക്കം നടിക്കരുത്'; വിമര്‍ശനവുമായി വി.ടി ബല്‍റാം

കേസില്‍ പ്രതി പത്മരാജനെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത ക്രൈംബ്രാഞ്ച് നിലപാടിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.