LiveTV

Live

Kerala

കോവിഡ് വിവര കൈമാറ്റത്തിൽ സുരക്ഷ വീഴ്ച; ഇടുക്കിയില്‍ രോഗികളുടെ വിവരങ്ങൾ ചോർന്നു

രോഗികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

കോവിഡ് വിവര കൈമാറ്റത്തിൽ സുരക്ഷ വീഴ്ച; ഇടുക്കിയില്‍ രോഗികളുടെ വിവരങ്ങൾ ചോർന്നു

ഇടുക്കിയിലെ അന്‍പത്തിയൊന്ന് കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു. ഇന്ന് പൊസീറ്റിവായ 51 പേരുടെ വിവരങ്ങളാണ് ചോർന്നത്. വിലാസവും മൊബൈൽ ഫോൺ നമ്പറും അടക്കമുള്ള വിവരങ്ങളാണ് പുറത്തായത്.

രോഗികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യവകുപ്പിൽ നിന്നാണ് വിവര ചോർച്ച സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഇടുക്കി ജില്ലാ കളക്ടർ ഡി.എം.ഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.