LiveTV

Live

Kerala

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ തുടര്‍ച്ചയായി മൂന്നു മണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യരുതെന്ന് കോടതി

മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്‌. കോടതിയില്‍ തിരികെ ഹാജരാക്കുമ്പോള്‍, പ്രതികളുടെ മാനസിക-ശാരീരികാവസ്‌ഥ വ്യക്‌തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്‌ ഹാജരാക്കണം

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ തുടര്‍ച്ചയായി മൂന്നു മണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യരുതെന്ന് കോടതി

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് എന്‍.ഐ.എ കസ്‌റ്റഡിയില്‍ കഴിയുമ്പോള്‍ അഭിഭാഷകരുമായി ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്ന് കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതി നിര്‍ദേശിച്ചു. മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്‌. കോടതിയില്‍ തിരികെ ഹാജരാക്കുമ്പോള്‍, പ്രതികളുടെ മാനസിക-ശാരീരികാവസ്‌ഥ വ്യക്‌തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്‌ ഹാജരാക്കണം. തുടര്‍ച്ചയായി മൂന്നു മണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യരുത്‌. മൂന്നു മണിക്കൂറിനുശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം. കസ്‌റ്റഡി സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്‍.ഐ.എ. പ്രത്യേകകോടതി ജഡ്‌ജി പി. കൃഷ്‌ണകുമാറാണ്‌ ഇതു സംബന്ധിച്ച്‌ ഉത്തരവിട്ടത്‌.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ്‌ നായരെയും ഈ മാസം 21 വരെയാണ് എന്‍.ഐ.എയുടെ കസ്‌റ്റഡിയില്‍ വിട്ടത്. തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും അതുകൊണ്ട് തുടര്‍ച്ചയായി ചോദ്യം ചെയ്യരുതെന്നും സ്വപ്ന ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞെങ്കിലും തനിക്ക് മരുന്ന് വേണ്ടെന്നും യോഗ ചെയ്താൽ ശരിയാകുമെന്നും പിന്നീട് അറിയിച്ചു. രക്തസമ്മർദം അടക്കമുള്ള രോഗങ്ങൾ ഉള്ളതിനാൽ മരുന്ന് വേണമെന്ന് സന്ദീപും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.