LiveTV

Live

Kerala

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ക്ക് പൊലീസ് അസോസിയേഷനിലും പിടിപാട്

പകല്‍ മദ്യപിച്ച് വാഹനമോടിച്ചതിന്, പൊലീസ് കേസില്‍ നിന്ന് സന്ദീപിനെ രക്ഷിച്ചത് പൊലീസ് അസോസിയേഷന്‍ നേതാവ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ക്ക് പൊലീസ് അസോസിയേഷനിലും പിടിപാട്

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് പോലീസ് അസോസിയേഷനിലും പിടിപാട്. മദ്യപിച്ച് വാഹനമോടിച്ചതിന് കഴിഞ്ഞ മാസം സന്ദീപിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് രക്ഷിച്ചത് പോലീസ് അസോസിയേഷൻ നേതാവ്. സന്ദീപിന്‍റ ബെൻസ് കാറിലെ നിത്യയാത്രികനാണ് ഈ നേതാവ്. സന്ദീപിനെതിരെ അന്ന് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ പകർപ്പ് മീഡിയ വണ്ണിന് ലഭിച്ചു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ക്ക് പൊലീസ് അസോസിയേഷനിലും പിടിപാട്
സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ക്ക് പൊലീസ് അസോസിയേഷനിലും പിടിപാട്
സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ക്ക് പൊലീസ് അസോസിയേഷനിലും പിടിപാട്
സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ക്ക് പൊലീസ് അസോസിയേഷനിലും പിടിപാട്

സ്വർണക്കടത്ത് കേസിലെ പ്രധാനകണ്ണിയും സ്വപ്ന സുരേഷിന്‍റെ അടുത്ത സുഹൃത്തുമാണ് സന്ദീപ് നായര്‍. കേസ് വിവാദമായതിനെ തുടര്‍ന്ന് സ്വപ്നയ്ക്കൊപ്പം ഒളിവിലായിരുന്നു സന്ദീപ് നായര്‍. ബെംഗളൂരുവിലെ എലഹങ്കയില്‍ നിന്നാണ് എൻ.ഐ.ഐ സംഘം സ്വപ്ന സുരേഷിനൊപ്പം സന്ദീപ് നായരെയും പിടികൂടിയത്.

കേസില്‍ എന്‍‍.ഐ.എയുടെ എഫ്ഐആര്‍ പ്രകാരം നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍. കേസിൽ നേരത്തെ എൻ.ഐ.എ യു.എ.പി.എ ചുമത്തിയിരുന്നു. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചത്. കേസ് അന്വേഷിക്കാനുള്ള എൻ.ഐ.എ തീരുമാനം യു.എ.ഇയെ അറിയിച്ചിട്ടുണ്ട്. മൂന്നാം പ്രതി ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് കൈമാറാനുള്ള നീക്കത്തിലാണ് എൻ‌ഐ‌എ. ഫൈസല്‍ ഫരീദിനായി എന്‍ഐഎ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കും. ഫൈസൽ ഫരീദിനെതിരെയുള്ള തെളിവുകള്‍ ഇന്ത്യ യു.എ.ഇക്ക് കൈമാറിയിട്ടുണ്ട് എന്നാണ് അറിയുന്നത്.

കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് എൻ.ഐ.എ പറഞ്ഞു. സന്ദീപിനും സരിത്തിനും സ്വപ്നക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും എൻ.ഐ.എ പറഞ്ഞു.

കേസിലെ പ്രതികളുടെ ഉന്നതബന്ധങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബിജെപി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരനുമായി നില്‍ക്കുന്ന ചിത്രം സന്ദീപ് ഫേസ്‍ബുക്ക് കവര്‍ഫോട്ടോ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്. കാർബൺ ഡോക്ടർ വർക് ഷോപ്പ് ഉടമയായ സന്ദീപിന്‍റെ നെടുമങ്ങാട്ടെ കട 2019 ഡിസംബറില്‍ ഉദ്ഘാടനം ചെയ്തത് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനായിരുന്നു.