LiveTV

Live

Kerala

എം.ശിവശങ്കറെ സസ്‌പെന്റ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി

സ്വപ്‌നസുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇന്റലിജന്‍സ് പരാജയപ്പെട്ടോ എന്ന ചോദ്യത്തിന് ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു

എം.ശിവശങ്കറെ സസ്‌പെന്റ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി

പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യാ​ന്‍ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​രാ​ളെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ങ്കി​ല്‍ അ​തി​നാ​വ​ശ്യ​മാ​യ വ​സ്തു​ത​ക​ള്‍ വേ​ണം. ആ ​വ​സ്തു​ത​ക​ള്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല, നാ​ളെ ഉ​ണ്ടാ​വി​ല്ലെ​ന്ന് പ​റ​യാ​ന്‍ പ​റ്റി​ല്ല. അ​ങ്ങ​നെ ഉ​ണ്ടാ​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ള്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് സ​ര്‍​ക്കാ​രി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​വി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വ്യ​ക്ത​മാ​യാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കും. ഇ​പ്പോ​ള്‍ ഇ​ത് സം​ബ​ന്ധി​ച്ച് പ​ല ക​ഥ​ക​ളും വ​രും. അ​തി​ല്‍ വ​സ്തു​ത​യു​ണ്ടെ​ങ്കി​ല്‍ നി​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രൂ എ​ന്നും പി​ണ​റാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നേരത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എതിരെ ഇത്തരം ഒരു ആരോപണം ഉണ്ടായതായി ആരും അറിയില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ മാറ്റി നിര്‍ത്തി. ബാക്കികാര്യങ്ങള്‍ ഉണ്ടെങ്കില്‍ തുടര്‍നടപടികള്‍ ഉണ്ടാകും. അന്വേഷിക്കുന്നവര്‍ വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയല്ലേ. ആരെങ്കിലും സഹായിച്ചുട്ടുണ്ടെങ്കില്‍ അവര്‍ അനുഭവിക്കട്ടെ. വസ്തുതകളുടെ അടിസ്ഥാനത്തില്‍ അവര്‍ കാര്യങ്ങള്‍ നീക്കട്ടെ. ബന്ധപ്പെട്ടവരുടെ നെഞ്ചിടിപ്പ് വര്‍ധിക്കില്ലേ?. അതില്‍ എന്ത് ചെയ്യാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.