LiveTV

Live

Kerala

സ്വപ്നയേയും സരിത്തിനേയും അറിയാമെന്ന് ശിവശങ്കര്‍

പത്ത് മണിക്കൂറിലെറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനെ വിട്ടയക്കുകയാണുണ്ടാത്

സ്വപ്നയേയും സരിത്തിനേയും അറിയാമെന്ന് ശിവശങ്കര്‍

സ്വപ്ന സഹപ്രവര്‍ത്തകയും സരിത്ത് സുഹൃത്തുമാണെന്ന് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍. എന്നാല്‍ ശിവശങ്കറിന്റെ മൊഴി കസ്റ്റംസ് സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ശിവശങ്കറിന്റേത് കൃത്യമായ മറുപടിയല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകാനാണ് സാധ്യത. പത്ത് മണിക്കൂറിലെറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനെ വിട്ടയക്കുകയാണുണ്ടാത്. രാത്രി രണ്ടു മണി വരെ ചോദ്യം ചെയ്യല്‍ നീണ്ടു. കേസിലെ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ശിവശങ്കറിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വൈകീട്ട് ശിവശങ്കറിന്റെ വീട്ടിലെത്തി കസ്റ്റംസ് നോട്ടീസ് നല്‍കുകയായിരുന്നു. കേരള ചരിത്രത്തില്‍ തന്നെ അപൂര്‍വമായ നടപടിയായിരുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥനായ എം ശിവശങ്കറിന്റെ വെെകിയും തുടര്‍ന്ന ചോദ്യം ചെയ്യലിലൂടെ ഉണ്ടായത്.

നേരത്തെ, നയതന്ത്ര ബാഗിലൂടെ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയത് ശിവശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വെച്ചാണെന്ന സൂചനകൾ നേരത്തെ തന്നെ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡും നടത്തി. സിസിടിവി അടക്കുള്ള തെളിവുകൾ വെച്ച് സരിത്തിനെ കൂടുതൽ ചെയ്തതോടെയാണ് ഇക്കാര്യം സരിത്ത് സമ്മതിച്ചത്.

എം.ശിവശങ്കറെ സസ്‌പെന്റ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി
Also Read

എം.ശിവശങ്കറെ സസ്‌പെന്റ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി