LiveTV

Live

Kerala

'ഡും...ഡും...ആരോ കതകിനു തട്ടി'; കോട്ടയം മെഡിക്കൽ കോളേജിൽ അർദ്ധരാത്രി സ്ത്രീയുടെ നിലവിളി ശബ്ദം

കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നാണ് കുറച്ചു നാളുകളായി ഇത്തരം നിലവിളി രാത്രിയിൽ കേൾക്കുന്നതായി പരാതി വന്നത്

'ഡും...ഡും...ആരോ കതകിനു തട്ടി'; കോട്ടയം മെഡിക്കൽ കോളേജിൽ അർദ്ധരാത്രി സ്ത്രീയുടെ നിലവിളി ശബ്ദം

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും രാത്രി 12നും 12.30നും ഇടയിലായി സ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുന്നതായി പരാതി. ആശുപത്രിയിലെ ജീവനക്കാരും മറ്റ് രോ​ഗികളുമാണ് ഇക്കാര്യം പറയുന്നത്. തുടർച്ചയായി ഇത് അനുഭവപ്പെടുന്നതോടെ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചു.

ജീവനക്കാരുടെയും രോ​ഗികളുടെയും പരാതി എന്താണെന്ന് പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുമെന്നാണ് ആശുപത്രി സൂപ്രണ്ട് ടി.കെ ജയകുമാർ പറഞ്ഞത്. മാതൃഭൂമി പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നാണ് കുറച്ചു നാളുകളായി ഇത്തരം നിലവിളി രാത്രിയിൽ കേൾക്കുന്നതായി പരാതി വന്നത്. കഴിഞ്ഞ ദിവസവും രാത്രി 12.10ന് എന്നെ രക്ഷിക്കണേ എന്ന് ഉച്ചത്തിലുള്ള സ്ത്രീയുടെ നിലവിളി ശബ്ദം ഉയർന്നു. നിലവിളി കേട്ട് ആദ്യം കെട്ടിടത്തിലെ ജീവനക്കാരും, മറ്റുള്ളവരും ഉണർന്നു. നിലവിളി വീണ്ടും രണ്ടു തവണ കേട്ടു . പക്ഷെ ആരും ശബ്ദം കേട്ട ഭാഗത്തേക്ക് പേടി കൊണ്ട് പോയില്ലെന്നാണ് റിപ്പോർട്ട്.

സ്ത്രീയുടെതെന്ന് പറയുന്ന ശബ്ദം ഒന്നിലധികം പേർ ഒരേ സമയം കേൾക്കുന്നതായും എന്നാൽ ജീവനക്കാരിൽ ചിലർ പരിശോധന നടത്തിയപ്പോൾ ഇത് എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്നും പറയുന്നു.

ജൂലൈ 12 ഞായറാഴ്ചയാണ് ഇതിൽ അവസാന സംഭവം ഉണ്ടായത്. വൈകിട്ട് ഒ.പി പൂട്ടാൻ ചെന്ന സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനിട്ട് ശ്രമിച്ചിട്ടും വാതിൽ പൂട്ടാൻ സാധിച്ചില്ലെന്നും ഇനി അങ്ങോട്ട് പോകില്ലെന്നും അതിനടുത്തെ വിശ്രമമുറി ഇനി രാത്രി ഉപയോ​ഗിക്കില്ലെന്നും ഇവർ പറയുന്നു.