LiveTV

Live

Kerala

കൊല്ലത്ത് ഒന്‍പതുകാരിയായ മകളെ മദ്യലഹരിയില്‍ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കേരളപുരം സ്വദേശി ഓമനക്കുട്ടനാണ് മകളെ മര്‍ദിച്ചത്. ഇയാളെ പൊലീസ് പിടികൂടി


കൊല്ലത്ത് ഒന്‍പതുകാരിയായ മകളെ മദ്യലഹരിയില്‍ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊല്ലം കേരളപുരത്ത് ഒൻപത് വയസുള്ള മകളെ മദ്യ ലഹരിയിൽ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു. കേരളപുരം സ്വദേശി ഓമനക്കുട്ടനാണ് മകളെ മര്‍ദിച്ചത്. ഇയാളെ പൊലീസ് പിടികൂടി.

കൊല്ലം നെടുവത്തൂർ സ്വദേശിയായ ഓമനക്കുട്ടനും കുടുംബവും ദീർഘനാളായി കേരളപുരത്ത് വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ ഓമനക്കുട്ടൻ ഭാര്യയെ അക്രമിച്ചു. ഇത് കണ്ട ഒൻപത് വയസുള്ള മകൾ മാതൃ സഹോദരനെ ഫോണിൽ വിവരംഅറിയിച്ചു. ഇതിനാണ് ഒൻപത് വയസുള്ള പെൺകുട്ടിയെ പിതാവ് ഓടിച്ചിട്ട് വെട്ടിയത്. തടയാൻ ശ്രമിച്ച പത്താം ക്ലാസുകാരനായ മകനെയും ഇയാള്‍ വെട്ടി.ഏറെ പണിപ്പെട്ടാണ് ഓമനക്കുട്ടനെ പിടികൂടിയത്.പരിക്കേറ്റ കുട്ടികൾ ചികിത്സയിലാണ്. ഇയാള്‍ സ്ഥിരം മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്നും ആയുധങ്ങള്‍ കൈകാര്യം ചെയ്യുമെന്നും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു.