LiveTV

Live

Kerala

മലപ്പുറം ജില്ലയില്‍ 17 പേര്‍ക്ക് സമ്പ‍ര്‍ക്കത്തിലൂടെ രോഗബാധ; പൊന്നാനിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു

മലപ്പുറം ജില്ലയിൽ കോവിഡ് ആശങ്ക ഉയരുന്നു. ജില്ലയിൽ പുതുതായി 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ 17 പേര്‍ക്ക് സമ്പ‍ര്‍ക്കത്തിലൂടെ രോഗബാധ; പൊന്നാനിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു

മലപ്പുറം ജില്ലയിൽ കോവിഡ് ആശങ്ക ഉയരുന്നു. ജില്ലയിൽ പുതുതായി 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമൂഹ വ്യാപന ഭീഷണി നിലനിൽക്കുന്ന മേഖലകൾ ഉൾപ്പെടെ ജില്ലയിൽ 17 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ.സഥിതി ഗുരുതരമായ പൊന്നാനിയിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നു.

കഴിഞ്ഞ ദിവസം ജില്ലയിൽ സമ്പർക്കത്തിലൂടെ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 13 പേരും പൊന്നാനിയിൽ നിന്നുള്ളവരാണ്. പ്രദേശത്ത് രോഗവ്യാപനം കണ്ടെത്തുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് കൂടുതൽ പേരിൽ കോവിഡ് സ്ഥിരീകരിച്ചത് .ആരോഗ്യ പ്രവർത്തകർ, ഓട്ടോ,ടാക്സി ഡ്രൈവർമാർ, കച്ചവടക്കാർ തുടങ്ങി നിരവധി ആളുകളുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ളവർക്ക് രോഗം സ്ഥിതീകരിച്ചത് സ്ഥിതി സങ്കീർണമാക്കുന്നുണ്ട്‌. ഇവർക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്നെത്തിയ 22 പേർക്കും വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 521 ആയി. ഉറവിടം കണ്ടെത്താൻ കഴിയാത്ത കേസുകൾ വർധിക്കുന്നതും കോവിഡ് ലക്ഷണങ്ങളില്ലാത്തവർക്ക് രോഗം സ്ഥിരീകരിക്കുന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.അതേസമയം കഴിഞ്ഞദിവസം കൊവിഡ് ബാധിതയായ ഗർഭിണി അഞ്ചാം മാസത്തിൽ പ്രസവിച്ച കുട്ടികൾ മരിച്ചു. വിദേശത്ത് നിന്നെത്തി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം ഏരങ്ങിമങ്ങാട് സ്വദേശിനിയായ ഇവർക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്.