LiveTV

Live

Kerala

സ്വര്‍ണക്കടത്ത് കേസ്; റമീസിനെ റിമാന്‍ഡ് ചെയ്തു

സരിത്തിന്‍റെ മൊഴിയില്‍ നിന്നാണ് റമീസിന്‍റെ പങ്ക് മനസ്സിലായതെന്ന് കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു

സ്വര്‍ണക്കടത്ത് കേസ്; റമീസിനെ റിമാന്‍ഡ് ചെയ്തു

സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ റമീസിനെ റിമാന്‍ഡ് ചെയ്തു. സരിത്തിന്‍റെ മൊഴിയില്‍ നിന്നാണ് റമീസിന്‍റെ പങ്ക് മനസ്സിലായതെന്ന് കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. റമീസ് വലിയ കള്ളകടത്ത് സംഘത്തിലെ കണ്ണിയാണ്. ഇന്ത്യയിലേക്ക് പല തവണയായി നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയെന്ന് സരിത്ത് മൊഴി നല്‍കി. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സരിത്ത് സമ്മതിച്ചതായും കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ റമീസിന് നിര്‍ണായക പങ്കെന്ന് സൂചന: അറസ്റ്റ് രേഖപ്പെടുത്തി
Also Read

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ റമീസിന് നിര്‍ണായക പങ്കെന്ന് സൂചന: അറസ്റ്റ് രേഖപ്പെടുത്തി

അതേസമയം കേസില്‍ വന്‍ ഗൂഢാലോചന നടന്നിരുന്നതായി എന്‍.ഐ.എ പറഞ്ഞു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും സ്വപ്‌നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി അപേക്ഷയില്‍ എന്‍.ഐ.എ പറയുന്നു.

ഇന്നാണ് റമീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അനധികൃതമായി കടത്തുന്ന സ്വർണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണ് ഇയാളെന്നാണ് സൂചന. കഴിഞ്ഞ വർഷം നവംബറിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ് റമീസ്.

റമീസിന്‍റെ വീട്ടിൽ ഇന്നലെ വൈകീട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെമീസിന്‍റെ പെരിന്തൽമണ്ണ വെട്ടത്തൂരിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട റെയ്ഡില്‍ ഡിജിറ്റൽ തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചു. മലപ്പുറത്ത് കൂടുതല്‍ പേര്‍ നിരീക്ഷത്തിലാണ്.

നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ റമീസിന് നിർണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടത്തല്‍. മുൻപും റമീസ് സ്വർണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. 2015ൽ സുഹൃത്തിന്‍റെ ബാഗിൽ സ്വർണം കടത്തി. റമീസിന്‍റെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.