LiveTV

Live

Kerala

സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമെന്ന് യുഡിഎഫ് കണ്‍വീനര്‍

രോഗികൾക്ക് പോലും കിട്ടാത്ത പരിരക്ഷ എങ്ങനെ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചു എന്നാണ് ബെന്നി ബെഹ്നാന്‍റെ ചോദ്യം.

സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമെന്ന് യുഡിഎഫ് കണ്‍വീനര്‍

നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കേരളം വിട്ട് പോവാൻ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുമാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്‌നാന്‍. രോഗികൾക്ക് പോലും കിട്ടാത്ത പരിരക്ഷ എങ്ങനെ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചു? കള്ളക്കടത്ത് സംഘത്തെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ഏറ്റെടുത്തിരിക്കുന്നതെന്നും ബെന്നി ബെഹ്നാൻ മീഡിയവണിനോട് പറഞ്ഞു.

സ്വപ്നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു
Also Read

സ്വപ്നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു

മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക താവളമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യമാണ് നടന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫ് പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന അന്വേഷണത്തിനായി സമരം തുടരും
Also Read

യുഡിഎഫ് പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന അന്വേഷണത്തിനായി സമരം തുടരും

അതേസമയം സ്വപ്നയെ ബെംഗളൂരിലേക്ക് കടക്കാൻ സഹായിച്ചത് പൊലീസെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ട്രിപ്പിൾ ലോക് ഡൗൺ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാൻ സഹായിച്ചത് പൊലീസാണെന്ന് വ്യക്തമാണ്. ശബ്ദരേഖ പുറത്ത് വന്നപ്പോൾ തന്നെ സർക്കാരിന്‍റെ ഒത്തുകളി വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പുറത്തുപറയുമെന്നും ചെന്നിത്തല പറഞ്ഞു.