LiveTV

Live

Kerala

ആരോഗ്യ പ്രവർത്തകർക്ക് ആദരം നൽകി പൂന്തുറ നിവാസികൾ

പൂന്തുറ ആയുഷ് ആശുപത്രിയിലെത്തിയ ഡോക്ടർമാരെ പുഷ്പവൃഷ്ടി നടത്തിയും ബൊക്കെ നൽകിയും സ്വീകരിച്ചു

ആരോഗ്യ പ്രവർത്തകർക്ക് ആദരം നൽകി പൂന്തുറ നിവാസികൾ

ആരോഗ്യ പ്രവർത്തകർക്ക് ആദരം നൽകി പൂന്തുറ നിവാസികൾ. പൂന്തുറ ആയുഷ് ആശുപത്രിയിലെത്തിയ ഡോക്ടർമാരെ പുഷ്പവൃഷ്ടി നടത്തിയും ബൊക്കെ നൽകിയും സ്വീകരിച്ചു. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലായിരുന്നു ആദരം.

പൂന്തുറ ആയുഷ് ആശുപത്രിയിലെത്തിയ ഡോക്ടർമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും ഇന്ന് വരവേറ്റത് പുഷ്പവൃഷ്ടിയായിരുന്നു. ഇടവക വികാരി ഫാ. ബെവിൻസൺ ഡോക്ടടർമാരെ ബൊക്കെ നൽകി സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഏതാനും പേരുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിന് ഇടവക സെക്രട്ടറി സിംസൺ ഫ്രാൻസിസ് ഖേദം പ്രകടിപ്പിച്ചു. സ്വീകരണത്തിന് ഡോക്ടർമാർ നന്ദിയും പറഞ്ഞു.

ഇന്ന് മുതൽ കോവിഡ് പരിശോധനയും പൂന്തുറയിൽ പുനരാരംഭിച്ചു. കോവിഡ് പരിശോധന നടത്തിയ പൂന്തുറ പൊലിസ് സ്റ്റേഷനിലെ 36 പേരുടെയും ഫലം നെഗറ്റീവാണ്.