LiveTV

Live

Kerala

' ആ അജ്ഞാത സ്വര്‍ണകടത്തുകാരന്‍ ഞാനല്ല, ചിത്രം എന്‍റേതുതന്നെ'; ഫൈസല്‍ ഫരീദ് മീഡിയവണിനോട്

ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.

' ആ അജ്ഞാത സ്വര്‍ണകടത്തുകാരന്‍ ഞാനല്ല, ചിത്രം എന്‍റേതുതന്നെ';  ഫൈസല്‍ ഫരീദ് മീഡിയവണിനോട്

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം തന്‍റേത് തന്നെയെന്നും പക്ഷെ പ്രതി താനല്ലെന്നും പ്രചരിച്ച ചിത്രത്തിന്‍റെ ഉടമ ഫൈസല്‍ ഫരീദ് മീഡിയവണിനോട്. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും ഫൈസല്‍ ഫരീദ് മീഡിയവണിനോട് പറഞ്ഞു. ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതിപ്പട്ടികയിൽ എൻ.ഐ.എ മൂന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിയ പേരാണ് ഫൈസൽ ഫരീദിന്‍റേത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഫൈസൽ ഫരീദ് ആരാണെന്നത് അജ്ഞാതമാണ്