LiveTV

Live

Kerala

സ്വപ്നയെ ബെംഗളൂരിലേക്ക് കടക്കാൻ സഹായിച്ചത് പൊലീസ്: രമേശ് ചെന്നിത്തല

'ട്രിപ്പിൾ ലോക് ഡൗൺ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാൻ സഹായിച്ചത് പൊലീസാണെന്ന് വ്യക്തമാണ്'

സ്വപ്നയെ ബെംഗളൂരിലേക്ക് കടക്കാൻ സഹായിച്ചത് പൊലീസ്: രമേശ് ചെന്നിത്തല

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന പ്രധാന കണ്ണി സ്വപ്നയെ ബെംഗളൂരിലേക്ക് കടക്കാൻ സഹായിച്ചത് പൊലീസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രിപ്പിൾ ലോക് ഡൗൺ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാൻ സഹായിച്ചത് പൊലീസാണെന്ന് വ്യക്തമാണ്. ശബ്ദരേഖ പുറത്ത് വന്നപ്പോൾ തന്നെ സർക്കാരിന്‍റെ ഒത്തുകളി വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പുറത്തുപറയുമെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണ്ണക്കടത്തിലെ പ്രധാന കണ്ണികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഇന്ന് രാത്രിയാണ് എന്‍.ഐ.എയുടെ പിടിയിലായത്. ബെംഗളൂരുവിലെ എലഹങ്കയില്‍ നിന്നാണ് എൻ.ഐ.ഐ സംഘം ഇരുവരെയും പിടികൂടിയത്. നാളെ പ്രതികളെ കൊച്ചിയിലെത്തിക്കും.