LiveTV

Live

Kerala

പൂന്തുറ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിനെ കോവിഡ് ആശുപത്രിയാക്കി മാറ്റും

ജൂനിയർ എസ്ഐ ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പുന്തുറ പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും മാറ്റി.

പൂന്തുറ സെന്‍റ്  തോമസ് ഹയർ സെക്കൻഡറി സ്കൂളിനെ കോവിഡ് ആശുപത്രിയാക്കി മാറ്റും

പൂന്തുറ മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ദ്രുത പ്രതികരണ സംഘത്തെ നിയോഗിച്ചു. പൂന്തുറ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിനെ കൊവിഡ് ആശുപത്രിയായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. കൺസ്യൂമർ ഫെഡ് മൊബൈൽ യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി. ജൂനിയർ എസ്ഐ ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പുന്തുറ പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും മാറ്റി.

തഹസീൽദാറിന്‍റെ നേതൃത്വത്തിലാണ് ദ്രുത പ്രതികരണ സംഘത്തിന് ജില്ലാ ഭരണകൂടം രൂപം നൽകിയത്. റവന്യു, ആരോഗ്യം, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പൂന്തുറ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്ന സംഘത്തിലുള്ളത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തടസമില്ലാതെ നടത്തുക, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക എന്നതിനൊപ്പം സമാധാന പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലും സംഘം നടത്തും.

ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച താല്‍ക്കാലിക കോവിഡ് ആശുപത്രി പൂന്തുറ സെൻറ് തോമസ് സ്കൂളിലാണ് തയാറാകുന്നത്. ഇതിനായി കിടക്കകൾ എത്തിച്ചു. മൊബൈൽ ഫാർമസിയും സജ്ജീകരിക്കും. ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികളെ ഇവിടെയാകും പ്രവേശിപ്പിക്കുക. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനായി കൺസ്യൂമർ ഫെഡിന്‍റെ രണ്ട് മൊബൈൽ യൂനിറ്റുകൾ പൂന്തുറയിൽ പ്രവർത്തനം ആരംഭിച്ചു.

ജൂനിയർ എസ് ഐ രോഗബാധിതനായ സാഹചര്യത്തിൽ പൂന്തുറ സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റി. പ്രാഥമിക സമ്പർക്കത്തിലുള്ള 15 പൊലീസുകാരുടെ പരിശോധനയും ഇന്ന് നടത്തും. നിലവിൽ 271 രോഗികളാണ് പുത്തൻ പള്ളി, മാണിക്കം വിളാകം, പൂന്തുറ വാർഡുകളിലായുള്ളത്.