LiveTV

Live

Kerala

പെരിന്തൽമണ്ണയിലെ ഉണക്ക മീൻ മാർക്കറ്റ് അടച്ചു

മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് മാർക്കറ്റ് അടപ്പിച്ചത്.

പെരിന്തൽമണ്ണയിലെ ഉണക്ക മീൻ മാർക്കറ്റ് അടച്ചു

പെരിന്തൽമണ്ണയിലെ ഉണക്ക മീൻ മാർക്കറ്റ് താല്‍ക്കാലികമായി അടച്ചു. കോവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിയായ ലോറി ഡ്രൈവർ എത്തിയ വിവരത്തിന്‍റെ പശ്ചാത്തലത്തിലാണ് ഉണക്കമീൻ മാർക്കറ്റ് അടച്ചു പൂട്ടിയത്. മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് മാർക്കറ്റ് അടപ്പിച്ചത്. ചുമട്ടുതൊഴിലാളികൾ അടക്കം ക്വാറന്‍റൈനിൽ പോകാൻ നഗരസഭ ആരോഗ്യ വിഭാഗം നിർദ്ദേശം നൽകി.

ജൂലൈ ഏഴിനാണ് പെരിന്തൽമണ്ണ തറയിൽ ബസ് സ്റ്റാൻഡിലെ ഉണക്കമീൻ മൊത്ത വ്യാപാര കേന്ദ്രത്തിൽ തൃശൂർ പൈങ്കുളം സ്വദേശിയായ ലോറി ഡ്രൈവർ എത്തിയത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.