LiveTV

Live

Kerala

തെരുവു നായയെ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ മോഷണ സംഘമെന്ന് സംശയം

ഇതേ വാഹനം രണ്ടാഴ്ച മുൻപ് മറ്റൊരു നായയെ വാഹനമിടിച്ച് കൊന്നിരുന്നെന്നും വണ്ടി നിർത്താതെ പോയതായും പരിസരവാസികൾ പറഞ്ഞു

തെരുവു നായയെ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ മോഷണ സംഘമെന്ന് സംശയം

കേരള ഹൈക്കോടതിക്ക് സമീപം കോമ്പാറ പ്രദേശത്ത് സുമനസ്സുകളുടെ കാരുണ്യം കൊണ്ട് ജീവിക്കുന്ന തെരുവു നായയെ വണ്ടി ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി കാറിൽ വന്ന ഒരു സംഘമാണ് ഇടിച്ചു കൊല്ലാൻ ശ്രമിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നായയെ മൃഗസ്നേഹിയും പൊതു പ്രവർത്തകനുമായ ബോസ്കോ കളമശ്ശേരിയുടെ ഇടപെടലില്‍ ധ്യാൻ ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍ അങ്കമാലിയിലെ മൃഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരിക്കുകയാണ്.

ഇതേ വാഹനം രണ്ടാഴ്ച മുൻപ് മറ്റൊരു നായയെ വാഹനമിടിച്ച് കൊന്നിരുന്നെന്നും വണ്ടി നിർത്താതെ പോയതായും പരിസരവാസികൾ പറഞ്ഞു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ധ്യാൻ ഫൗണ്ടേഷൻ ഭക്ഷണവും മരുന്നും നൽകി പരിപാലിച്ചു വരുന്ന നായ്ക്കളെയാണ് ഇപ്രകാരം അപകടപ്പെടുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഈ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ സാന്നിധ്യം മൂലം മോഷണങ്ങൾ ഗണ്യമായി കുറഞ്ഞതായി പറയുന്നു. ഇത്തരത്തില്‍ മോഷണ സംഘമാണോ ഇതിന് പിന്നില്‍ എന്നും സംശയമുണ്ട്. കുറ്റക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബോസ്കോ കളമശ്ശേരി ആവശ്യപ്പെട്ടു.