LiveTV

Live

Kerala

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗില്‍ തന്നെ: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ തള്ളി എന്‍ഐഎയും കേന്ദ്രസര്‍ക്കാരും

കേസിന്‍റെ അന്വേഷണം‌ ഏറ്റെടുത്തതായി അറിയിച്ച്‌‌ വെള്ളിയാഴ്‌ച പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ്‌ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ വാദങ്ങളുടെ മുന ദേശീയ അന്വേഷണ ഏജൻസിയൊടിച്ചത്

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗില്‍  തന്നെ: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ തള്ളി എന്‍ഐഎയും കേന്ദ്രസര്‍ക്കാരും

തിരുവനന്തത്ത് സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്‍റ വാദം തള്ളി കേന്ദ്രസര്‍ക്കാരും എന്‍ഐഎയും. സ്വര്‍ണം കടത്തിയത് നയതന്ത്രബാഗിലാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. നയതന്ത്രബാഗില്‍ തന്നെയാണ് സ്വര്‍ണം കടത്തിയത് എന്നാണ് എന്‍ഐഎയും പറയുന്നത്.

ഇതായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴിഞ്ഞ ബുധനാഴ്ച പറഞ്ഞത്. നയതന്ത്രബാഗല്ല, നയതന്ത്ര പ്രതിനിധിക്ക് വന്ന ബാഗ് എന്നായിരുന്നു വിശദീകരണം. എന്നാല്‍, തിരുവനന്തപുരത്ത് വന്ന പാഴ്സല്‍ നയതന്ത്ര ബാഗ് ആണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരായ രവി പ്രകാശും സുഹൈബ് ഹുസൈനും നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതും ഇതു തന്നെയാണ്.

നേരത്തെ കേസിലെ മുഖ്യപ്രതി സരിത്തിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, നയതന്ത്രബാഗിന് വേണ്ട രേഖകളില്‍ മതിയായ ഒപ്പുകളുണ്ടായിരുന്നില്ലെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടിയത്. കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദാണ് ദുബൈയില്‍ നിന്ന് ഈ പാക്കേജ് അയച്ചത് എന്നാണ് കസ്റ്റംസ് പറയുന്നത്. ഫാസില്‍ എറണാകുളം സ്വദേശിയാണെന്ന് എന്‍ഐഎ പറയുന്നു. ഇയാള്‍ എവിടെയാണെന്ന് ഇനിയും വ്യക്തമല്ല.

സ്വര്‍ണ്ണ കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും
Also Read

സ്വര്‍ണ്ണ കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും

അഞ്ച് വർഷത്തിനിടെ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്ത സ്വർണക്കടത്തുകളുടെ വിവരങ്ങള്‍ തേടി എന്‍.ഐ.എ
Also Read

അഞ്ച് വർഷത്തിനിടെ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്ത സ്വർണക്കടത്തുകളുടെ വിവരങ്ങള്‍ തേടി എന്‍.ഐ.എ

തിരുവനന്തപുരം സ്വർണക്കടത്ത്‌ ‘ഡിപ്ലോമാറ്റിക്ക്‌ ബാഗേജി’ലല്ല എന്നാണ്‌ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വി മുരളീധരൻ അവകാശപ്പെട്ടത്‌. ഔദ്യോഗികമായി അയക്കുന്ന പായ്ക്കറ്റുകൾക്ക്‌ മാത്രമാണ്‌ ‘ഡിപ്ലോമാറ്റിക്ക്‌ ബാഗേജ്‌’ എന്ന വിശേഷണം എന്നുമായിരുന്നു മുരളീധരന്‍റെ വാദം. എന്നാൽ, യുഎഇയിൽ നിന്നുള്ള ഡിപ്ലോമാറ്റിക്ക്‌ ബാഗേജിലാണ്‌ സ്വർണം ഒളിച്ചുകടത്താൻ ശ്രമിച്ചതെന്ന്‌ എൻഐഎ പറഞ്ഞു‌. വിയന്ന ചട്ടപ്രകാരം പരിശോധനയിൽ നിന്ന്‌ പരിരക്ഷയുള്ളതാണ്‌ ഈ ‘ഡിപ്ലോമാറ്റിക്ക്‌ ബാഗേജ്‌’ എന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി‌.

നയതന്ത്ര പരിരക്ഷയുള്ള പാർസൽ‌ ഏറ്റുവാങ്ങാൻ യുഎഇ കോൺസുലേറ്റിൽ പിആർ ആയിരുന്ന പി എസ്‌ സരിത്താണ് എത്തിയത്‌‌. നയതന്ത്ര പരിരക്ഷയുള്ള നിരവധി പായ്‌ക്കറ്റുകൾ സരിത്ത്‌ മുമ്പും ഏറ്റുവാങ്ങിയതായി കസ്‌റ്റംസിന്റെ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്‌.

സ്വർണകടത്തു സംഭവത്തിൽ യു.എ.ഇ അന്വേഷണത്തിൽ ലഭിച്ച പ്രാഥമിക വിവരങ്ങൾ ഇന്ത്യക്ക് കൈമാറിയതായാണ് വിവരം. കോൺസുലേറ്റിന്‍റെ വിലാസത്തിലുള്ള കാർഗോ ബാഗേജിൽ സ്വർണം എത്തിയതിനെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതിലെ അസംതൃപ്തിയും യു.എ.ഇ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍റെ വിലാസത്തിൽ മറ്റൊരു വ്യക്തി അയച്ച പാഴ്സലാണിത്. അതിന് ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റി ഇല്ലെന്നിരിക്കെ, കോൺസുലേറ്റിനെ സ്വർണകടത്തുമായി ബന്ധിപ്പിക്കുന്നതിൽ യു.എ.ഇക്ക് എതിർപ്പുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായി എത്തുന്ന കാർഗോക്കും രാജ്യങ്ങൾ പ്രത്യേക പരിഗണന നൽകുന്ന പതിവ് മാത്രമാണുള്ളത്. രാജ്യത്തെ നിയമം ലംഘിച്ചു നടന്ന കുറ്റകൃത്യത്തിനു പുറമെ കോൺസുലേറ്റിനെ കളങ്കപ്പെടുത്താനുമാണ് നീക്കം ഉണ്ടായത്. യു.എ.ഇയും ഇന്ത്യയും നടത്തുന്ന അന്വേഷണങ്ങളിലൂടെ ഉടൻ വസ്തുതകൾ വെളിച്ചത്തു വരുമെന്നാണ് യു.എ.ഇയുടെ ഇന്ത്യൻ സ്ഥാനപതി അഹ്മദ് അൽ ബന്നയും പ്രതികരിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ നടത്തിയ പ്രാഥമിക പരിശോധന വിവരം ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്
Also Read

സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ നടത്തിയ പ്രാഥമിക പരിശോധന വിവരം ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

അതേസമയം പ്രതികളായ സരിത്തിന്റെയും സന്ദീപിന്റെ ഭാര്യമാരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എന്‍ഐഎ കോടതിയുടെ അനുമതി തേടും. ഇന്നലെയും ഇന്നുമായി മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

സ്വര്‍ണക്കടത്ത് കേസ്: സരിത്തിന്‍റെയും സന്ദീപിന്‍റെയും ഭാര്യമാരുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Also Read

സ്വര്‍ണക്കടത്ത് കേസ്: സരിത്തിന്‍റെയും സന്ദീപിന്‍റെയും ഭാര്യമാരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ  ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന; രണ്ട് ഫ്ലാറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
Also Read

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന; രണ്ട് ഫ്ലാറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു